Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിഴയിട്ട്​ പിഴിയാൻ...

പിഴയിട്ട്​ പിഴിയാൻ പൊലീസിന്‍റെ വ്യാപക പടമെടുപ്പ്​; പരിധി വിടുന്നെന്ന്​​ വിമർശനം

text_fields
bookmark_border
പിഴയിട്ട്​ പിഴിയാൻ പൊലീസിന്‍റെ വ്യാപക പടമെടുപ്പ്​; പരിധി വിടുന്നെന്ന്​​ വിമർശനം
cancel

മലപ്പുറം: വാഹനങ്ങളുടെ നിയമലംഘനങ്ങൾ തടയാനെന്ന പേരിൽ പൊലീസ്​ വ്യാപകമായി പടമെടുക്കുന്നതിനെതിരെ വിമർശനം ഉയരുന്നു. അനധികൃത പാർക്കിങ്ങിന്‍റെയും ഹെൽമെറ്റിന്‍റെയും പേരിലാണ്​ പൊലീസും മോട്ടോർ വാഹനവകുപ്പും മൊബൈൽ ഫോണുകളിൽ വ്യാപകമായി ഫോട്ടോയെടുത്ത്​ പിഴ ഈടാക്കുന്നത്​. പൊതുനിരത്തുകളിൽ മോട്ടോർ വാഹന വകുപ്പും പൊലീസും കാമറകൾ സ്ഥാപിക്കുന്നതിനും റോഡരികുകളിൽ തുടർച്ചയായ വാഹന പരിശോധനകൾ നടത്തുന്നതിനും​ പുറമെ ഇത്തരം നടപടികൾ തീർത്തും അനാവശ്യമാണെന്നാണ്​ വിമർശനം.

ഇത്തരം നടപടികൾ പൊതുജനങ്ങളിൽനിന്നും രാഷ്ട്രീയ പാർട്ടികളിൽനിന്നും കടുത്ത പ്രതിഷേധത്തിന്​ കാരണമാവുന്നുണ്ട്​. കടകളിൽനിന്ന്​ കുറഞ്ഞ സാധനങ്ങൾ വാങ്ങാൻ അൽപസമയം റോഡിൽ ഒതുക്കിനിർത്തുന്ന വാഹനങ്ങളുടെയടക്കം ഫോട്ടോകൾ എടുത്ത്​ പിഴ ഈടാക്കുന്നതായി ആക്ഷേപമുണ്ട്​. തിരക്കുള്ള ജങ്ഷനുകളിലും റോഡുകളിലും ട്രാഫിക്​ നിയന്ത്രിക്കാൻ നിർത്തുന്ന ഹോം ഗാർഡുകളെ ഉപയോഗിച്ചും വ്യാപകമായി പൊലീസ്​ ​ഫോട്ടോ എടുപ്പിക്കുന്നുണ്ട്​.

കഴിഞ്ഞ ദിവസം മലപ്പുറം കൊ​ണ്ടോട്ടി സ്വദേശി റോഡരികിൽ അൽപസമയം നിർത്തിയ കാറിന്‍റെ ഫോട്ടോ എടുത്ത പൊലീസിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കാറിൽ ഡ്രൈവർ ഉണ്ടായിട്ടുപോലും അനാവശ്യമായി ഫോട്ടോ എടുത്ത പൊലീസിനോട്​ കാർ യാത്രക്കാർ പ്രതി​ഷേധം അറിയിച്ചു. കാര്യം ബോധ്യപ്പെട്ട പൊലീസുകാർ പിഴ ഈടാക്കാൻ ഫോ​ട്ടോ അപ്​ലോഡ്​ ചെയ്യില്ലെന്ന്​ ഉറപ്പുനൽകിയതോടെയാണ്​ യാത്രക്കാർ പിന്മാറിയത്​.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ്​ ഇത്തരത്തിൽ പിഴ ഈടാക്കുന്നത്​ പ്രതിഷേധത്തിന്​ ഇടയാക്കിയിട്ടുണ്ട്​. മുസ്​ലിം ലീഗ്​ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പൊലീസിന്‍റെ അനാവശ്യ പടമെടുപ്പിനെതിരെ രംഗത്തുവന്നിട്ടുണ്ട്​. മുസ്​ലിം ലീഗ്​ മലപ്പുറം ജില്ല ജനറൽ ​സെക്രട്ടറിയും എം.എൽ.എയുമായ പി. അബ്ദുൽ ഹമീദ്​ വിഷയത്തിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പൊലീസ്​ മേധാവിക്കും പരാതി നൽകി​. പൊലീസിന്‍റെ ഫോട്ടോയെടുപ്പ്​ വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനത്തിലേക്ക്​ കടക്കുന്ന തരത്തിലേക്ക്​ എത്തിയിട്ടുണ്ടെന്നും പി. അബ്ദുൽ ഹമീദ്​ എം.എൽ.എ പരാതിയിൽ പറയുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P Abdul Hameed MLAPolice Fine
News Summary - Widespread use of photos by police to collect fines; Criticism of leaving the limit
Next Story