ബൈക്കപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
text_fieldsതുറവൂർ: ദേശീയപാതയിൽ പട്ടണക്കാട് സ്കൂളിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന ബൈക്കപകടത്തിൽ ഭർത്താവിന് പിന്നാലെ പരിക്കേറ്റ ഭാര്യയും മരിച്ചു. തുറവൂർ പഞ്ചായത്ത് 14ാം വാർഡിൽ പുത്തൻചന്ത കാരാളംതറ സന്തോഷിെൻറ ഭാര്യ രശ്മിയാണ് (35) മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ചികിത്സയിലായിരുന്നു.
സന്തോഷ് അപകടദിവസംതന്നെ മരിച്ചിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്കിൽ പിക്അപ് വാൻ ഇടിക്കുകയായിരുന്നു. പുതിയകാവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് രശ്മി. ജോലി കഴിഞ്ഞ് ഭർത്താവിനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. മക്കൾ: സ്വാതി, കാശിനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.