ഭാര്യയെയും നാലു മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു; ഭർത്താവിനെതിരെ കേസ്
text_fieldsമലപ്പുറം: വണ്ടൂർ ചേന്നംകുളങ്ങരയിൽ ഭാര്യയെയും മക്കളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കമുള്ളവരെയും ഭാര്യ മാതാവിനെയുമാണ് ഇറക്കിവിട്ടത്. സംഭവത്തിൽ ചേന്നംകുളങ്ങര സ്വദേശി ഷമീറിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു.
19ാം തീയതി രാത്രി തിരുവാലി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പ്രദേശത്തെ സ്വകാര്യ വിദ്യാലയത്തിന്‍റെ ഗേറ്റിന് മുന്നില്‍ അലറിക്കരയുന്ന നിലയിലാണ് നാട്ടുകാര്‍ യുവതിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. പിന്നീട് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ച് യുവതിയെയും കുട്ടികളെയും മലപ്പുറത്തെ സ്‌നേഹിത ഭവനിലേക്ക് മാറ്റുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ വെള്ളിയാഴ്ചയാണ് വണ്ടൂര്‍ പൊലീസ് കേസെടുത്തത്. സ്ത്രീപീഡനം, ഗാർഹികപീഡനം, മർദനം അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മദ്യപിച്ച് വീട്ടിലെത്തി മർദിക്കുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.