റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ പൊലീസിൽ പരാതി നൽകും
text_fieldsകൊണ്ടോട്ടി: പൊതുപ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ശ്രീജ പൊലീസിനെ സമീപിക്കാനൊരുങ്ങുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകും. റസാഖിന്റെ മരണത്തിന് കാരണക്കാരായവരെ കുറിച്ചും ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും വിശദമായി അന്വേഷിക്കണമെന്നാണ് പരാതി.
കൊണ്ടോട്ടി മാപ്പിളകല അക്കാദമി മുന്‍ സെക്രട്ടറിയും പുളിക്കൽ കൊട്ടപ്പുറം സ്വദേശിയുമായ റസാഖ് പയമ്പ്രോട്ടിനെ (57) മെയ് 26ന് പുളിക്കല്‍ പഞ്ചായത്ത് ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനവാസ മേഖലയിലെ വ്യവസായ സ്ഥാപനത്തിനെതിരെ നിരന്തരം നിയമപോരാട്ടം നടത്തിയ അദ്ദേഹത്തിന് അനുകൂലമായ നടപടി പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. നിയമപോരാട്ടം നടത്തിയ രേഖകൾ കഴുത്തിൽ തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തന്റെ സഹോദരന്‍ അഹമ്മദ് ബഷീര്‍ ‘ഇന്‍ഡസ്ട്രിയല്‍ ലങ് കാന്‍സര്‍’ ബാധിച്ച് മരിച്ചത് ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണെന്ന് റസാഖും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. സി.പി.എം നേതൃത്വത്തിൽ എൽ.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തും സര്‍ക്കാറും ജനകീയാരോഗ്യ സുരക്ഷയില്‍ തുടരുന്ന അനാസ്ഥക്കെതിരെ ഇടതുസഹയാത്രികനായിരുന്ന നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.