എറണാകുളത്ത് ഭാര്യയെ കൊന്ന് കുഴിച്ചിട്ട സംഭവം: അന്വേഷണത്തിൽ വഴിത്തിരിവായത് ഇലന്തൂർ നരബലി കേസ്
text_fieldsകൊച്ചി: ഞാറയ്ക്കൽ എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ അന്വേഷണത്തിൽ വഴിത്തിരിവായത് ഇലന്തൂർ നരബലി കേസ്. ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കി കൊന്ന സംഭവം ഉണ്ടായതിന് പിന്നാലെ പൊലീസ് സ്ത്രീകൾ കാണാതായതുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതാണ് എടവനക്കാട്ടെ പ്രതിയെ കുടുക്കിയത്.
ഭാര്യയെ കൊന്ന് കുഴിച്ചിട്ടെന്ന കേസിൽ എടവനക്കാട് സജീവനാണ് അറസ്റ്റിലായത്. രമ്യയാണ് കൊല്ലപ്പെട്ടത്. മൊഴികളിലെ വൈരുധ്യവും ടെലിഫോൺ, യാത്ര രേഖകളും അടിസ്ഥാനമാക്കിയാണ് കേസിൽ സജീവനാണ് പ്രതിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. രമ്യയും ഭര്‍ത്താവ് സജീവനും എടവനക്കാട് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്.
2021 ആഗസ്റ്റ് 17 മുതല്‍ രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി രമ്യയുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടിരുന്നു. രമ്യയെ കാണാനില്ലെന്ന് വ്യക്തമാക്കി പത്രപ്പരസ്യവും നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.