ഭാര്യയെ തട്ടിക്കൊണ്ടു പോയെന്ന ഹരജിയിൽ ബംഗളൂരു പൊലീസിന് ഹൈകോടതി നോട്ടീസ്
text_fieldsകൊച്ചി: നിയമപ്രകാരം വിവാഹം കഴിച്ച യുവതിയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിക്കുന്നെന്ന ഹരജിയിൽ ഹൈകോടതി കർണാടക പൊലീസിന് നോട്ടീസ് അയച്ചു. കുറ്റ്യാടി എടത്തിപൊയില്‍ വട്ടയത്തില്‍ ഫാസില്‍ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് ബംഗളൂരുവിലെ ഹുളിമാവ് െപാലീസിനും പെണ്‍കുട്ടിയുടെ പിതാവിനും ഹൈകോടതി നോട്ടീസ് ഉത്തരവായത്. പൊലീസിെൻറ സഹായത്തോടെ യുവതിയെ ബന്ധുക്കൾ തട്ടിയെടുെത്തന്നാണ് ആരോപണം.
ബംഗളൂരുവില്‍ ഹോട്ടല്‍ നടത്തുമ്പോൾ തൊട്ടടുത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന പിങ്കിയെന്ന യുവതിയുമായി പ്രണയത്തിലായെന്ന് യുവാവ് നൽകിയ ഹരജിയിൽ പറയുന്നു. രണ്ട് വർഷത്തിനുശേഷം യുവതിയെ നിയമപരമായി വിവാഹം കഴിച്ചു. തുടർന്ന് ഇവർ ആയിശ ഫാത്തിമ എന്ന പേര് സ്വീകരിച്ചു. അവിടത്തെ പ്രശ്‌നങ്ങള്‍മൂലം നാട്ടിലെത്തി. ഒരു ദിവസം പെണ്‍കുട്ടിയുടെ കുടുംബവും പൊലീസും എത്തിയപ്പോൾ കുറ്റ്യാടി പൊലീസ് തങ്ങളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കാതെ ഹുളിമാവ് െപാലീസിന് കൈമാറുകയായിരുന്നു. അവിടെവെച്ച് പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.
ശരീരത്തിലും കണ്ണിലുമെല്ലാം മുളകുപൊടി തേച്ചു. ചില രേഖകളില്‍ ഒപ്പിടുവിച്ചു. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് പീഡിപ്പിച്ചത്. ഭാര്യയെ ഒഴിവാക്കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജീവന് ഭീഷണിയുള്ളതിനാല്‍ അവരെ കോടതിയില്‍ ഹാജരാക്കി തേന്നാടൊപ്പം വിട്ടയക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.