എം.എൻ.വിജയെൻറ ഭാര്യ നിര്യാതയായി
text_fieldsകൊച്ചി: ഇടതു ചിന്തകനും എഴുത്തുകാരനുമായ അന്തരിച്ച പ്രഫ.എം.എന്‍. വിജയെൻറ ഭാര്യ ശാരദ (84) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നു രാത്രി വൈകി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു കൊടുങ്ങല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.
മക്കൾ: കഥാകൃത്ത് വി.എസ്.അനിൽകുമാർ (റിട്ട.ഡീൻ, കണ്ണൂർ സർവകലാശാല), ഡോ.വി.എസ്.സുജാത (കാർഷിക സർവകലാശാല, മണ്ണുത്തി), വി.എസ്.സുനിത (സെയിൽസ് ടാക്‌സ് ഇൻസ്‌പെക്‌ടർ, എറണാകുളം). മരുമക്കൾ: രത്നമ്മ (റിട്ട. അധ്യാപിക,സർ സയ്യിദ് കോളജ് തളിപ്പറമ്പ്), ഡോ. ബാലചന്ദ്രൻ (മുൻ റജിസ്ട്രാർ കാർഷിക സർവകലാശാല), സി.രാജഗോപാൽ (പേസ് മാർക്കറ്റിങ് സർവീസ്, എറണാകുളം).
എം.എന്‍. വിജയന്‍റെ ഭാര്യ ശാരദയുടെ നിര്യാണത്തില്‍ സാംസ്കാരിക മന്ത്രി എ.കെ ബാലന്‍ അനുശോചിച്ചു. ബ്രണ്ണന്‍ കോളജില്‍ വിദ്യാർഥിയായിരുന്ന കാലത്ത് വിജയന്‍മാഷുമായും കുടുംബവുമായും വലിയ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. ധര്‍മ്മടത്തെ അദ്ദേഹത്തിന്‍റെ വീട്ടില്‍ നിത്യസന്ദര്‍ശകരായിരുന്നു ഞങ്ങള്‍. ചേച്ചി എന്നാണ് ഞങ്ങള്‍ അവരെ വിളിച്ചിരുന്നത്. ഞങ്ങളോട് വലിയ സ്നേഹമായിരുന്നു. സംസ്കാര സമ്പന്നവും സൗമ്യവുമായ പെരുമാറ്റമായിരുന്നു ശാരദ ചേച്ചിയുടെ പ്രത്യേകത. ചേച്ചിയുടെ വേര്‍പാട് വേദനയുളവാക്കുന്നതാണെന്നും മന്ത്രി ബാലൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.