Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2024 8:45 PM IST Updated On
date_range 27 Feb 2024 8:45 PM ISTവന്യ ജീവി ആക്രമണം; മൂന്നാറിൽ കൺട്രോൾ റൂം തുറക്കും, ആനത്താരയിൽ ഡ്രോൺ കാമറ നിരീക്ഷണം
text_fieldsbookmark_border
വന്യ ജീവി ആക്രമണം വർധിക്കുന്ന മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രെൻറ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും സംബന്ധിച്ചു.
വയനാട്ടിലേതുപോലെ ആർ.ആർ.ടി സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. ആനത്താരയിൽ ഡ്രോൺ കാമറ നിരീക്ഷണം ഏർപ്പെടുത്തും. പ്രശ്ന മേഖലയിൽ ഫോറസ്റ്റ്, പൊലീസ് സംയുക്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാഡൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇനി ആനയുടെ ആക്രമണത്തിൽ ജീവനുകൾ പൊലിയാതിരിക്കാനുള്ള മുൻ കരുതലിന് വനം മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story