Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2022 12:11 PM GMT Updated On
date_range 27 Nov 2022 12:11 PM GMTകോഴിക്കോട് കാട്ടുതേനീച്ചയുടെ ആക്രമണം; ഒമ്പത് പേര്‍ക്ക് പരിക്ക്
text_fieldsbookmark_border
കോഴിക്കോട്: കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ ഒന്‍പത് പേർക്ക് പരിക്കേറ്റു. മാവൂർ ചെറൂപ്പ അയ്യപ്പൻ കാവിന് സമീപത്തായാണ് സംഭവം. മരത്തിന് മുകളിലെ കൂട് പക്ഷികൾ ആക്രമിച്ചതോടെ, തേനീച്ചകൾ കൂടിളകി വരികയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
പറമ്പിൽ പണിയെടുത്തിരുന്ന തൊഴിലാളികൾക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പരിക്കേറ്റ നാല് തൊഴിലാളികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ അതുവഴി നടന്നു വന്ന വഴിയാത്രക്കാരെയും തേനീച്ചകൾ അക്രമിച്ചിരുന്നു. ഇവർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story