Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടുപന്നി...

കാട്ടുപന്നി കുത്തിക്കീറി കൊലപ്പെടുത്തിയ കർഷകന്‍റെ മൃതദേഹവുമായി വനംവകുപ്പ്​ ഓഫിസ്​ ഉപരോധിക്കുമെന്ന്​ നാട്ടുകാർ

text_fields
bookmark_border
കാട്ടുപന്നി കുത്തിക്കീറി കൊലപ്പെടുത്തിയ കർഷകന്‍റെ മൃതദേഹവുമായി വനംവകുപ്പ്​ ഓഫിസ്​ ഉപരോധിക്കുമെന്ന്​ നാട്ടുകാർ
cancel

നെൻമാറ: പാലക്കാട് മംഗലംഡാം ഒലിപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹവുമായി വനംവകുപ്പ്​ നെൻമാറ ഡിവിഷൻ ഓഫിസ്​ ഉപരോധിക്കുമെന്ന്​ നാട്ടുകാർ. ഒലിപ്പാറ സ്വദേശി മാണി മത്തായിയാണ് ടാപ്പിങ് ജോലിക്കിടെ പന്നിയുടെ കുത്തേറ്റ്​ മരിച്ചത്​. ശരീരം പൂര്‍ണമായും പന്നി കുത്തിക്കീറിയിരുന്നു.

മൃതദേഹം പോസ്റ്റ്​മോർട്ടത്തിനായി പാലക്കാട്​ ജില്ലാ ആശുപത്രിയിലാണുള്ളത്​. ജന്മനാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനിടെ ഉച്ച രണ്ട്​ മണിയോടെ ഓഫിസ്​ ഉപരോധിക്കും. വന്യമൃഗ ശല്യത്തിന്​ ശാശ്വത പരിഹാരം കാണണമെന്നാവശ്യ​പ്പെട്ടാണ്​ പ്രതിഷേധം. ഒലിപ്പാറ സെന്‍റ്​ പയസ്​ പള്ളി ഭാരവാഹികളും നാട്ടുകാരും ​വ്യാഴാഴ്ച രാത്രി യോഗം ചേർന്നാണ് ഉപരോധിക്കാൻ തീരുമാനിച്ചത്​. ​

വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെ റബര്‍ ടാപ്പിങിനിടെയാണ് മാണി കാട്ടുപന്നിയുടെ ആക്രമണത്തിന്​ ഇരയായത്​. ശരീരം പൂര്‍ണമായും പന്നി കുത്തിക്കീറിയിരുന്നു. ഒരുമണിക്കൂറോളം കഴിഞ്ഞാണ്​ നാട്ടുകാർ ആക്രമണ വിവരമറിഞ്ഞത്​.

സാരമായി പരുക്കേറ്റ മാണിയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണ​െപ്പട്ടു. ആക്രമിച്ച പന്നിയെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയെന്നും മാണിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിച്ചതായും വനംവകുപ്പ് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nenmarawild Animal Attackforest office
News Summary - wild boar attack at palakkad
Next Story