കാട്ടുപന്നിയുടെ ആക്രമണം: മൃതദേഹവുമായി ഉപരോധം
text_fieldsകുടുംബത്തിന് നീതി ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കർഷകസംരക്ഷണ സമിതിയാണ് വനംവകുപ്പ് ഓഫിസ് ഉപരോധിച്ചത്. വെള്ളിയാഴ്ച രണ്ടോടെ പാലക്കാട് ജില്ല ആശുപത്രിയിൽനിന്ന് പോസ്റ്റ്േമാർട്ടം കഴിഞ്ഞ് മൃതദേഹവുമായി ഡി.എഫ്.ഒ ഓഫിസിനു മുന്നിൽ ആംബുലൻസ് എത്തിയതോടെ പ്രതിഷേധമിരമ്പി.
ആംബുലൻസിൽനിന്ന് മൃതദേഹം ഓഫിസ് കവാടത്തിനു മുന്നിൽ ഇറക്കിവെച്ച് മുദ്രാവാക്യം മുഴക്കി. വനം ഓഫിസിന് അകത്തേക്ക് തള്ളിക്കയറാൻ ശ്രമമുണ്ടായെങ്കിലും പൊലീസ് നിയന്ത്രിച്ചു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കാനെത്തി.
ഒലിപ്പാറ, കരിമ്പാറ, മംഗലംഡാം, പൈതല, അടിപ്പെരണ്ട, കിഴക്കഞ്ചേരി, കടപ്പാറ, മംഗലഗിരി, പാലക്കുഴി തുടങ്ങിയ മലയോര പഞ്ചായത്തുകളിൽ നിന്നുള്ളവർ സമരത്തിൽ പങ്കെടുത്തു. തുടർന്ന് വൈകീട്ട് മൂന്നോടെ മൃതദേഹം ആംബുലൻസിൽ ഒലിപ്പാറയിലെ വസതിയിലേക്ക് കൊണ്ടുപോയി. സെൻറ് പയസ് പള്ളി വികാരിയുടെ നേതൃത്വത്തിലുള്ള ശുശ്രൂഷകൾക്കു ശേഷം വൈകീട്ട് 5.30ഓടെ ഒലിപ്പാറ സെൻറ് പയസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.