തോമ്പികണ്ടത്ത് കാട്ടുപന്നികളുടെ വിളയാട്ടം കർഷകർക്ക് കനത്ത നഷ്ടം
text_fieldsറാന്നി: തോമ്പി കണ്ടത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. കര്‍ഷകര്‍ വിതച്ച വിളകള്‍ നശിപ്പിച്ച് കാട്ടുപന്നികളുടെ വിളയാട്ടം വീണ്ടും തുടങ്ങിയത് വിനയായി. കഴിഞ്ഞ ദിവസം തോമ്പിക്കണ്ടം പുത്തന്‍പറമ്പില്‍ പി.സി എബ്രഹാമിന്‍റെ മരച്ചീനി കൃഷിയാണ് കാട്ടുപന്നികള്‍ ഒന്നുപോലും ബാക്കിവെക്കാതെ നശിപ്പിച്ചത്.
വിളവെടുപ്പിന് പാകമായ മരച്ചീനിയാണ് കുത്തിമറിച്ചു കളഞ്ഞത്.തോമ്പിക്കണ്ടം മോന്‍സിപ്പടിക്കു സമീപം 22കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്ന സ്ഥലം പാട്ടത്തിന് എടുത്തു ചെയ്യുന്ന കൃഷിയാണ് നശിച്ചത്.
ഇടക്കാലത്ത് വലിയ ശല്യമില്ലാതിരുന്ന പന്നികള്‍ വീണ്ടും കൂട്ടത്തോടെ ഇറങ്ങിയതായാണ് കര്‍ഷകര്‍ പറയുന്നത്.മറ്റു പറമ്പുകള്‍ പാട്ടത്തിനെടുത്ത് വലിയ തുക മുടക്കി ചെയ്യുന്ന കൃഷികള്‍ കാട്ടുപന്നി നശിപ്പിക്കുന്നത് ചങ്ക് പൊട്ടി നോക്കി നില്‍ക്കാനെ കര്‍ഷകനു കഴിയുന്നുള്ളു. വേലി കെട്ടി തിരിച്ച കൃഷിയിടങ്ങളിലാണ് കഴിഞ്ഞ രാത്രി പന്നികള്‍ ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.