Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാന ആക്രമണത്തിൽ...

കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

text_fields
bookmark_border
Elephant-Eye
cancel

സുൽത്താൻ ബ​ത്തേരി: നൂല്‍പ്പുഴ മുണ്ടകൊല്ലിയില്‍ വയോധികനെ കാട്ടാന ആക്രമിച്ചുകൊന്നു. കര്‍ണ്ണാടക ഷിമോഗ സ്വദേശി കുമരന്‍ (70- മാധവ) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂല്‍പ്പുഴ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലി ആനപാലം ഭാഗത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

നൂല്‍പ്പുഴ മൂക്കുത്തിക്കുന്ന് ചെക്ക് പോസ്റ്റിന് സമീപമുള്ള വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. രാവിലെ മുണ്ടക്കൊല്ലിയിലേക്ക് കൂലിപണിക്കായി വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്​. 

ഗുരുതരമായി പരിക്കേറ്റ ഇയാളെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswild elephantmalayalam newskillelephant attacks
News Summary - wild elephant attack; old age man killed -kerala news
Next Story