വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു
text_fieldsപുൽപ്പള്ളി: ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.
ബുധനാഴ്ച സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്തുവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയല്‍ കോളനിയിലെ ബന്ധുവിട്ടിലായിരുന്നു വിഷ്ണു. ജോലി കഴിഞ്ഞ് വനപാതയിലൂടെ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
വിവരമറിഞ്ഞ്, പ്രദേശത്ത് രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകരെത്തിയാണ് പരിക്കേറ്റ വിഷ്ണുവിനെ ചുമന്ന് കാടിന് പുറത്തെത്തിച്ചത്. ഉടന്‍തന്നെ വനംവകുപ്പിന്റെ ജീപ്പില്‍ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും ജീവന് നഷ്ടമായിരുന്നു. എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണപ്പെട്ടു.
വിഷ്ണു റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വനംവകുപ്പ് അറിയിച്ചു. കുട്ട സ്വദേശികളായ രാജുവിന്റെയും മഞ്ജുവിന്റെയും മകനാണ്. സഹോദരങ്ങള്‍: അപ്പു, അജേഷ്, രമണി. കർണാടക സ്വദേശികളായ ബന്ധുക്കൾക്ക് ധനസഹായമായി ഉടൻ ആദ്യ ഗഡു അഞ്ചുലക്ഷം രൂപ കൈമാറുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.