കാട്ടാനകൾ വീട് തകർത്തു; കിടന്നുറങ്ങുകയായിരുന്ന നാലുപേർക്ക് പരിക്ക്
text_fieldsഗൂഡല്ലൂർ: പുളിയംപാറ കോഴികൊല്ലി ആദിവാസി കോളനിയിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. കിടന്നുറങ്ങുകയായിരുന്ന ഗൃഹനാഥനും ഭാര്യക്കും രണ്ട് മക്കൾക്കും പരിക്കേറ്റു. ഇവരെ ഊട്ടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനകളുടെ ഇടിയിൽ തകർന്ന ചുമരിെൻറ അവശിഷ്ടം ദേഹത്തേക്ക് വീണ് പരിക്കേൽക്കുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. സ്ഥലത്തെത്തിയ വനപാലകരെ ആദിവാസികളടക്കമുള്ള നാട്ടുകാർ ഉപരോധിച്ചു. പതിവുപോലെ നടപടികൾ സ്ഥീകരിക്കുമെന്ന് ഉറപ്പ് നൽകിയതല്ലാതെ കൂടുതലൊന്നും പറഞ്ഞില്ല. അതേസമയം, ഉപ്പും, മധുരവും അരിയും തിന്ന് രുചിയറിഞ്ഞ കാട്ടാനകൾ വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നത് നിസാരവത്കരിക്കരുതെന്നാണ് മുന്നറിയിപ്പ്. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് സർക്കാർ നിർദ്ദേശം നൽകണമെന്ന ആവശ്യവും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.