ജനവാസ കേന്ദ്രങ്ങളിൽ ഒറ്റയാന്‍റെ സഞ്ചാരം
text_fieldsഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിലും സമീപ പ്രദേശങ്ങളായ ശ്രീമധുര,ദേവർഷോല ഭാഗങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ ഒറ്റയാെൻറ സ്വൈര വിഹാരം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. രാത്രികളിൽ ഇറങ്ങിയ ഒറ്റയാൻ ഇപ്പോൾ നേരംവെളുത്താലും നാട്ടിൻപുറങ്ങളിൽ നിന്ന് കാടുകയറാതെ തീറ്റതേടി നടക്കുന്നത് പതിവായി.
കഴിഞ്ഞ ദിവസം പാടന്തറക്ക് സമീപം മർകസ് റോഡിലൂടെ ഒറ്റയാൻ എത്തിയത് അതിരാവിലെയാണ്. രാവിലെ മദ്റസക്കുപോകുന്ന കുട്ടികൾ നടന്നുപോവുന്ന റോഡിലാണ് ആനയെകണ്ട് പ്രദേശവാസികൾ ഞെട്ടിയത്. ലോക്ഡൗൺ കാരണം മദ്റസകൾ അടച്ചിട്ടതിനാൽ കുട്ടികളുടെ നടത്തമുണ്ടായിരുന്നില്ല.
നാലുദിവസം മുമ്പാണ് ദേവർഷോലക്കടുത്തുള്ള കടച്ചനക്കൊല്ലി ഭാഗത്ത് ഝാർഖണ്ഡ് തൊഴിലാളിയെ ഒറ്റയാൻ ആക്രമിച്ചത്. ചികിത്സഫലമില്ലാതെ യുവാവ് മരിച്ചത് വ്യാഴാഴ്ചയാണ്. ആനകൾ നാട്ടിൻപുറങ്ങളിലേക്ക് വരുന്നത് തടയാൻ ഫലപ്രദമായ പ്രതിരോധമാർഗങ്ങളൊന്നും വനംവകുപ്പിെൻറ പക്കൽ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.