വയനാട്ടിൽ കാട്ടാനകൾ അഞ്ച് ശതമാനം കൂടി
text_fieldsകൽപറ്റ: കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ നടത്തിയ കാട്ടാനകളുടെ സർവേ പൂർത്തിയായപ്പോൾ വയനാട്ടിൽ ആനകളുടെ എണ്ണത്തിൽ അഞ്ചുശതമാനം വർധന. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം വയനാട് വന്യജീവി സങ്കേതത്തിൽ 210 കാട്ടാനകളാണുള്ളത്.
പുതിയ സർവേയിൽ ഇതിൽ അഞ്ചു ശതമാനത്തിന്റെ വർധനയാണ് (221 എണ്ണം) ഉണ്ടാവുകയെന്ന് വയനാട് വൈൽഡ് ലൈൻ വാർഡൻ ജി. ദിനേഷ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. വയനാട്ടിൽ ആനകളുടെ എണ്ണം മിക്കസമയത്തും ഒരേ പോലെയാണുണ്ടാവുന്നത്. അഞ്ചു ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലായിരിക്കും വർധന.
കാലാവസ്ഥ വ്യതിയാനമടക്കമുള്ള കാരണങ്ങളാൽ അയൽസംസ്ഥാനങ്ങളിലേക്ക് കേരളത്തിലെ ആനകൾ പോകുന്നത് പതിവാണ്. മറ്റു സംസ്ഥാനങ്ങളുടെ സർവേ വിവരങ്ങളും ക്രോഡീകരിച്ചാലേ കൃത്യമായ കണക്ക് കിട്ടൂവെന്നും അദ്ദേഹം പറഞ്ഞു. മേയ് 23ന് തുടങ്ങിയ സർവേ 25നാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.