കാട്ടാനയുടെ ചവിട്ടേറ്റ തോട്ടം തൊഴിലാളി ഗുരുതരാവസ്ഥയിൽ
text_fieldsപുനലൂർ: കഴുതുരുട്ടിയിൽ രാവിലെ ടാപ്പിങ് ജോലിക്കിടെ അമ്പനാട് ടി. ആർ ആൻഡ് ടീ എസ്റ്റേറ്റ് തൊഴിലാളിക്ക് കാട്ടാനയുടെ ചവിട്ടേറ്റു. ഭാര്യ അദ്ഭുതകരമായി രക്ഷപ്പെട്ടു. അമ്പനാട് മിഡിൽ ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അന്തോണിസാമിയാണ് (55) ആക്രമണത്തിനിരയായത്.
കൂടെ ഉണ്ടായിരുന്ന ഭാര്യ ശിരോൺമണിയുടെ ബഹളംകേട്ട് കാട്ടാന പിന്തിരിഞ്ഞതിനാൽ ഇവർ രക്ഷപ്പെട്ടു. അന്തോണിസാമി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. അപകടനില തരണംചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
കാട്ടാനശല്യം രൂക്ഷമായ കിഴക്കൻ മേഖലയിലെ തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കാൻ വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും അന്തോണിസാമിക്ക് എത്രയുംവേഗം ചികിത്സ സഹായം എത്തിക്കാൻ വനം വകുപ്പും, തോട്ടം ഉടമയും തയാറാകണമെന്നും സി.പി.ഐ കഴുതുരുട്ടി ലോക്കൽ സെക്രട്ടറി അഡ്വ പി.ബി. അനിൽമോൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.