അയ്യർമലയിൽ ആനക്കൂട്ടത്തെ കാട് കയറ്റാൻ ശ്രമം തുടരുന്നു
text_fieldsമുണ്ടൂർ: അയ്യർമലയിൽ രണ്ട് ദിവസമായി തമ്പടിച്ച കാട്ടാന സംഘത്തെ മലമ്പുഴ വനം മേഖലയിലേക്ക് തിരിച്ചയക്കാൻ ശ്രമം തുടരുന്നു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് വനപാലകരുടെ ദൗത്യസംഘം ആനക്കൂട്ടത്തെ കാട് കയറ്റാൻ ശ്രമം ഊർജിതമാക്കിയത്. കൊമ്പനടക്കം മൂന്നംഗ കാട്ടാന സംഘം വ്യാഴാഴ്ച രാവിലെയാണ് മുണ്ടൂർ കുട്ടുപാത കിണാവല്ലൂർ വഴി അയ്യർമലയിൽ എത്തിയത്. വെള്ളിയാഴ്ച മാങ്കുർശ്ശി മേഖലയിലേക്ക് പോയ കാട്ടാനകൾ രാത്രിയോടെ അയ്യർമലയിൽതന്നെ തിരിച്ചെത്തി.
രണ്ട് ദിവസങ്ങളിലായി അയ്യർമലയിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തിെൻറ നീക്കം വനം ചീഫ് കൺസർവേറ്റർ എൽ. ചന്ദ്രശേഖർ, ഡി.എഫ്.ഒ സാമുവൽ വി. പച്ചൗവി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക വനപാലക സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. ശനിയാഴ്ച രാത്രി കനത്ത മഴയും അയ്യർമലയിലെ കൊടുംകാടും കാട്ടാനകളെ തുരത്താനുള്ള പരിശ്രമങ്ങൾക്ക് വിഘാതമായി.
ഞായറാഴ്ച കാട്ടാനകളെ അയ്യർമലയിൽനിന്ന് ഇറക്കി കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് മുന്നോടിയായി കാട്ടാന ഇറങ്ങിപ്പോകാൻ സാധ്യതയുള്ള വഴികൾക്കടുത്ത് ജനവാസ മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കാട്ടാനയെ പടക്കം പൊട്ടിച്ച് മലയിറക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഞായറാഴ്ച രാവിലെ എട്ടോടെ കൊട്ടേക്കാട്ടെ ആന സ്ക്വാഡും വനപാലക സംഘത്തിെൻറ സഹായത്തിനെത്തിയിട്ടുണ്ട്. േറഞ്ച് ഓഫിസർ രാഗേഷ്, െഡ. േറഞ്ച് ഓഫിസർ അബ്ദുൽ റസാഖ്, റാപിഡ് െറസ്പോൺസ് ടീം വനം ഒാഫിസർ പുരുഷോത്തമൻ, മുണ്ടൂർ സെക്ഷൻ ഓഫിസർ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്ന വനപാലക ദൗത്യസംഘമാണ് കാട്ടാനയെ അയ്യർമലയിലെ ഘോര വനത്തിൽനിന്ന് തിരിച്ചിറക്കാൻ ശ്രമം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.