നാട്ടിലിറങ്ങുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലും -ഇടുക്കി ഡി.സി.സി പ്രസിഡന്‍റ്
text_fieldsഇടുക്കി: നാട്ടിലിറങ്ങുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. ഞങ്ങൾക്ക് തമിഴ്നാട്ടിലും കർണാടകത്തിലും ആനയുടെ തിരുനെറ്റിക്ക് കൃത്യമായി വെടിവെക്കുന്ന സുഹൃത്തുക്കളുണ്ട്. ആനയുടെ ബുദ്ധിമുട്ട് ഇനി ഉണ്ടായാൽ ആ ആളുകളെ കൊണ്ടുവന്ന് അതിന്‍റെ തിരുനെറ്റിക്ക് തന്നെ വെടിവെക്കും -ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിയമവിരുദ്ധമായിക്കോട്ടെ, ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ബാധ്യത ഞങ്ങൾക്കുണ്ട്. ചർച്ചയല്ല ആവശ്യം, ആനകളെ മയക്കുവെടി വെച്ചോ മറ്റോ ഈ ആനകളെ തളക്കണം -അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി ഡി.സി.സി പ്രസിഡന്‍റിന്‍റേത് പ്രകോപനപരമായ പ്രസ്താവനയാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. വനംകൊള്ളക്കാരായ ഷൂട്ടർമാരുമായി ചങ്ങാത്തമുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലെ പ്രകോപനപരമായ പ്രസംഗത്തിലൂടെ ഇടുക്കിയിലെ കർഷക സമൂഹത്തോട് നിയമം കൈയിലെടുക്കാൻ സഹായിക്കും എന്നാണ് പറഞ്ഞതിന്‍റെ അർത്ഥം. ഇടുക്കി മേഖലയിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുക എന്ന ദുരുദ്ദേശം അദ്ദേഹത്തിനുണ്ടോ എന്ന് സംശയമുണ്ടെന്നും മന്ത്രി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.