വന്യജീവി ആക്രമണം: ഉന്നതാധികാര സമിതി യോഗം ഇന്ന്
text_fieldsകോഴിക്കോട്: വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ഉന്നതാധികാര സമിതി യോഗം ചേരുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. മുഖ്യമന്ത്രി, തദ്ദേശ, റവന്യൂ, പട്ടികജാതി ക്ഷേമ മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുക്കും. ആന ഇറങ്ങുന്നത് പ്രതിരോധ നടപടിയിലൂടെ മാത്രം ഇല്ലാതാക്കാൻ കഴിയില്ല. ആവാസവ്യവസ്ഥയിൽതന്നെ ഇവയെ നിലനിർത്താനുള്ള ശ്രമംകൂടി വേണം. ഇക്കാര്യങ്ങളെല്ലാം യോഗം ചർച്ച ചെയ്യും.അതിരപ്പിള്ളിയിലെ അവശനിലയിലുള്ള ആനയെ ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിക്കും. ജീവൻ രക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കും. പിടി 7ന്റെ ചികിത്സ തുടരും.
കർഷകനെ കുത്തിക്കൊന്ന കക്കയത്തെ കാട്ടുപോത്തിനെ പിടികൂടാൻ ശ്രമം തുടരുകയാണ്. ഇക്കാര്യത്തിൽ സർക്കാറിന് ഉദാസീനതയില്ല. ബന്ദിപ്പൂരിലെ ത്രികക്ഷി ചർച്ച ഫലപ്രദമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.