ഡി.എഫ്.ഒ ഓഫിസിനുസമീപം പട്ടാപ്പകൽ കാട്ടാനക്കൂട്ടം
text_fieldsമൂന്നാർ: ഡി.എഫ്.ഒ ഓഫിസിനുസമീപം പട്ടാപ്പകൽ കാട്ടാനക്കൂട്ടമിറങ്ങി. ഒരു മണിക്കൂറോളം ദേശീയപാതയിലും സബ് കലക്ടർ ബംഗ്ലാവിനും സമീപത്ത് കറങ്ങി നടന്ന കാട്ടാനകളെ ആർ.ആർ.ടി സംഘമെത്തി പടക്കം പൊട്ടിച്ചാണ് ഓടിച്ചത്.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ദേവികുളത്ത് രണ്ട് കുഞ്ഞുങ്ങളടങ്ങുന്ന നാല് കാട്ടാനകൾ ഇറങ്ങിയത്. കൊച്ചി -ധനുഷ്കോടി ദേശീയപാതയോരത്തെ വനമേഖലയിൽ കാട്ടാനകൾ ഇറങ്ങിയതറിഞ്ഞ് വിനോദസഞ്ചാരികൾകൂടി ഇവിടേക്കെത്തി.
വിനോദസഞ്ചാരികളുടെ തിരക്ക് കൂടിയതിനെത്തുടർന്നാണ് ആർ.ആർ.ടി സംഘമെത്തി പടക്കം പൊട്ടിച്ച് ഓടിച്ചത്. ഇവിടെനിന്ന് പോയ കാട്ടാനകൾ സബ് കലക്ടറുടെ ബംഗ്ലാവിന് പിന്നിലെ കാട്ടിൽ രാത്രി വൈകിയും മേഞ്ഞുനടക്കുകയാണ്. ഈ കാട്ടാനകളാണ് തിങ്കളാഴ്ച രാത്രി ചൊക്കനാട് വട്ടക്കാടുള്ള ക്ഷേത്രത്തിന്‍റെ വാതിൽ തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.