വന്യജീവി ആക്രമണം; രണ്ട് ലക്ഷംവരെ ചികിത്സാചെലവ് ലഭിക്കാന്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മതി
text_fieldsതിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ചികിത്സാചെലവ് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് സര്‍ക്കാര്‍. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറോ സര്‍ക്കാര്‍ സര്‍വിസിലെ മെഡിക്കല്‍ ഓഫിസറോ സാക്ഷ്യപ്പെടുത്തിയാല്‍ മതി. സിവില്‍ സര്ജന് റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്കുന്ന സാക്ഷ്യപത്രം വേണമെന്ന വ്യവസ്ഥയിലാണ് ഭേദഗതി.
പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്കും സര്‍ക്കാര്‍ ഡോക്ടര്‍ ചികിത്സാ സാക്ഷ്യപത്രം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അറിയിച്ചതിനാൽ നഷ്ടപരിഹാരം ലഭിക്കാതെ വന്നതായി വനം മന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വ്യവസ്ഥയില്‍ മാറ്റം വരുത്തുകയായിരുന്നു. വന്യമൃഗ ആക്രമണം മൂലം പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സാ ചെലവായി പരമാവധി നല്‍കുന്നത് രണ്ട് ലക്ഷം രൂപയാണ്.
പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ചികിത്സക്ക് ചെലവാകുന്ന മുഴുവന്‍ തുകയും തിരികെ ലഭിക്കും. സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും. രണ്ട് ലക്ഷത്തിന് മുകളിലുള്ള ചികിത്സാ ചെലവുലഭിക്കാന് സര്‍ക്കാര്‍ സര്‍വിസിലെ മെഡിക്കല്‍ ഓഫിസര്‍തന്നെ സാക്ഷ്യപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.