വന്യജീവികൾ കൊലവിളി തുടരുന്നു; ചെലവഴിക്കാതെ 11.42 കോടി
text_fieldsകൊച്ചി: ആനയും കടുവയും കാട്ടുപോത്തും കാട്ടുപന്നിയും അടക്കം വന്യമൃഗങ്ങൾ സംസ്ഥാനത്തെ മലയോര ജില്ലകളിൽ കൊലവിളി തുടരുമ്പോഴും ആക്രമണം തടയാൻ വകയിരുത്തിയ ഫണ്ട് ചെലവഴിക്കുന്നതിൽ സർക്കാറിന് വീഴ്ച. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ വന്യജീവി ആക്രമണ പ്രതിരോധത്തിന് വകയിരുത്തിയ ഫണ്ടിൽ 63.05 ശതമാനം മാത്രമാണ് ചെലവഴിച്ചത്.
2023-24 ബജറ്റിൽ വന്യജീവി ˇക്രമണം നേരിടാനും ഇരകൾക്ക് സഹായം നൽകാനും 30.85 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ 19.43 കോടിയാണ് ചെലവഴിക്കാനായത്. 11.42 കോടിയാണ് ചെലവഴിക്കാൻ ബാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അധികവും ചെലവിട്ടത് വയനാട്ടിൽ ഏതാനും ദിവസം മുമ്പ് വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെട്ടതോടെ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ച ശേഷമാണ്. 2023-24 സാമ്പത്തിക വർഷം വനം വകുപ്പിന്റെ മൊത്തം പദ്ധതി വിഹിതം വിനിയോഗിച്ചതിലും വീഴ്ച സംഭവിച്ചു. 48 ശതമാനം മാത്രമാണ് ചെലവഴിച്ചത്.
ഫെൻസിങുകൾ, ˇന പ്രതിരോധ കിടങ്ങുകൾ തുടങ്ങിയവ നിർമിക്കുക, നിർമാണപ്രവൃത്തികൾ ഉൾപ്പെടെ പ്രതിരോധ നടപടികൾ നവീകരിക്കുക, ദ്രുതകർമ സേനയെ ശക്തിപ്പെടുത്തുക, പൊതു ജനപങ്കാളിത്തം ഉറപ്പുവരുത്തുക, മൃഗങ്ങളുടെ വരവിനെയും ˇക്രമണത്തെയും കുറിച്ചു മുന്നറിയിപ്പ് സംവിധാനം ഒരുക്കുക, വന്യജീവി സങ്കേതങ്ങൾ മെച്ചപ്പെടുത്തുക, പൊതുജന സഹായത്തോടുള്ള ഇൻഷുറൻസ് പദ്ധതി തുടങ്ങിയവ നടപ്പാക്കുന്നതിനാണ് പണം അനുവദിക്കുമെന്നു പ്രഖ്യാപിച്ചത്.
വന്യജീവി ˇക്രമണത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരവും ഈ ഫണ്ടിൽ നിന്നാണ് ലക്ഷ്യമിട്ടതെങ്കിലും നൽകാനുള്ള 11.42 കോടി രൂപ നടപടിക്രമം പൂർത്തിയാക്കി അനുവദിക്കാൻ പോലും കഴിഞ്ഞില്ല. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി വിഹിതം പൂർണമായും വിനിയോഗിക്കുന്നതിലും വീഴ്ചയുണ്ടായി. 66.63 ശതമാനം മാത്രമാണ് ചെലവഴിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.