വന്യമൃഗ ശല്യം: സർക്കാറിനെതിരെ കർഷക കുടുംബം ഹൈകോടതിയിൽ
text_fieldsകോട്ടയം: മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയ റിട്ട. റെയിൽേവ ഉദ്യോഗസ്ഥൻ വന്യമൃഗ ശല്യത്തിനെതിരെ ഹൈേകാടതിയിൽ. സർക്കാറിനെ പ്രതിചേർത്ത് നൽകിയ കേസിൽ രേഖയായി സമർപ്പിച്ചത് കേരള കോൺഗ്രസ് (എം) നടത്തിയ പഠനറിപ്പോർട്ടും. അഭിഭാഷകനും റിട്ട. റെയിൽവേ ഉദ്യോഗസ്ഥനുമായ കൊല്ലം തെന്മല തടത്തിൽ ഫസലുദ്ദീൻ കുഞ്ഞും ഭാര്യ സബൂറ ബീവിയുമാണ് ഹരജിക്കാർ.
തെന്മലയിൽ അഞ്ച് ഏക്കർ കൃഷിഭൂമിയിൽ റബർ, തെങ്ങ്, ജാതി, കാപ്പി, പ്ലാവ്, കമുക്, മാവ് എന്നിവ കൃഷി ചെയ്തിട്ടുണ്ടെന്നും ഇവ കാട്ടുപന്നി, മ്ലാവ്, കുരങ്ങ് എന്നിവയുടെ ആക്രമണംമൂലം നശിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ഹരജിയിൽ പറയുന്നു. ജോലിയിൽനിന്ന് വിരമിച്ചപ്പോൾ കിട്ടിയ തുകയാണ് കൃഷിക്ക് ഉപയോഗിച്ചത്. നല്ല കൃഷിക്കാരനുള്ള അവാർഡ് ഫസലുദ്ദീൻ കുഞ്ഞ് നേടിയിട്ടുണ്ട്. തെന്മല ഫോറസ്റ്റ് േറഞ്ചറുടെ കീഴിലെ വനത്തിനടുെത്ത പട്ടയഭൂമിയാണ് ഇവരുടേത്.
ലക്ഷങ്ങൾ മുടക്കി െവെദ്യുതിവേലി സ്ഥാപിച്ചെന്ന് രേഖകളിൽ കാണുന്നുണ്ടെങ്കിലും അങ്ങനെ ഒന്ന് കാണുന്നില്ലെന്നും ഹരജിയിൽ ആരോപിക്കുന്നുണ്ട്. പ്രശ്നത്തെക്കുറിച്ച് കേരള കോൺഗ്രസ് മാണി ഗ്രൂപ് ചെയർമാൻ ജോസ് കെ. മാണിയുടെ നിർേദശാനുസരണം അഡ്വ. ജോൺസൺ മനയാനി, ജയിംസ് വടക്കൻ എന്നിവരടങ്ങുന്ന കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടും ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.