വന്യജീവി സങ്കേതം: പരിസ്ഥിതിലോല മേഖല കുറച്ച് ശിപാർശ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നാല് വന്യജീവി സങ്കേതങ്ങളോടനുബന്ധിച്ചുള്ള പരിസ്ഥിതിലോല മേഖലയുടെ വിസ്തൃതി കുറച്ച് സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് ശിപാർശ സമർപ്പിച്ചു. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കണമെന്ന ഉന്നതതല യോഗത്തിെൻറ തീരുമാന പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയത്.
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ 171 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ശെന്തുരുണി വന്യജീവി സങ്കേതം, 3.420 ചതുരശ്ര കിലോമീറ്റർ നിബിഡ വനമുള്ള കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രമായ ചൂലന്നൂർ, തൃശൂർ ജില്ലയിലെ പീച്ചി-വാഴാനി വന്യജീവി സങ്കേതം, ഡോ. സാലിം അലി പക്ഷിസങ്കേതം അഥവാ തട്ടേക്കാട് പക്ഷിസങ്കേതം എന്നിയാണ് സർക്കാറിെൻറ പുതിയ ശിപാർശയിലുള്ളത്.
നേരത്തേ നൽകിയ റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെെട്ടന്ന് ആക്ഷേപമുയർന്നിരുന്നു. ചെന്തുരുണി കാടിന് അകത്തായതിനാൽ ജനവാസ കേന്ദ്രങ്ങൾ കുറവാണ്. നേരത്തെ നൽകിയപ്പോൾ 116.457 ചതുരശ്ര കിലോമീറ്ററായിരുന്നു. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയപ്പോൾ അത് 111.28 ചതുരശ്ര കിലോമീറ്ററായി. അഞ്ച് ചതുരശ്ര കിലോമീറ്റർ കുറവ് വരുത്തി.
ചൂലന്നൂർ മയിൽ സംരക്ഷണകേന്ദ്രം ജനവാസ കേന്ദ്രത്തിലാണ്. നേരത്തെ നൽകിയതിൽ 8.86 ചതുരശ്ര കിലോമീറ്ററായിരുന്നു പരിസ്ഥിതലോല മേഖല. തിരുവില്വാമല വില്ലേജ് ഇതിൽനിന്ന് ഒഴിവാക്കി.
പരിസ്ഥിതി ലോലമേഖല 0.747 ചതുരശ്ര കിലോമീറ്ററായി ചുരുക്കി. പീച്ചി-വാഴാനിയിൽ നേരത്തെ 131.54 സ്ക്വയർ കിലോമീറ്ററായിരുന്നു ആദ്യ റിപ്പോർട്ടിലുണ്ടായിരുന്നത്. 27 ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി. 54.94 ചതുരശ്ര കിലോമീറ്ററാക്കി പരിസ്ഥതിലോല മേഖല ചുരുക്കി. തട്ടേക്കാട് പക്ഷിസങ്കേതത്തിൽ 20.44 ചതുരശ്ര കിലോമീറ്ററായിരുന്നു പരിസ്ഥിതി ലോലമേഖല.
കഴിഞ്ഞദിവസം സമർപ്പിച്ച റിപ്പോർട്ടിൽ അത് 16 ചതുരശ്ര കിലോമീറ്ററായി. 10 വീടുകളെങ്കിലുമുള്ള ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.