സിൽവർ ലൈൻ: നിശ്ചയദാർഢ്യത്തോടെ ലക്ഷ്യം നിറവേറ്റും -കാനം
text_fieldsതിരുവനന്തപുരം: നാളത്തെ തലമുറക്കായുള്ള കരുതലാണ് സിൽവർ ലൈനെന്നും നിശ്ചയദാർഢ്യത്തോടെ ഈ ലക്ഷ്യം നിറവേറ്റുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രതിപക്ഷം സ്വയം തിരുത്താൻ തയാറായില്ലെങ്കിൽ ജനം തിരുത്തിക്കും.
സിൽവർ ലൈൻ വിഷയത്തിൽ എൽ.ഡി.എഫ് നടത്തിയ രാഷ്ട്രീയ പ്രചാരണ മഹായോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനുവേണ്ടി പോരാടേണ്ട സ്ഥിതിയാണിപ്പോൾ. ജനവിരുദ്ധ സമീപനം സ്വീകരിക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടവും സമരവുമാണിത്.
ആരെയും വേദനിപ്പിക്കാനോ വികാരങ്ങൾ വ്രണപ്പെടുത്താനോ സർക്കാറിന് ഒരു താൽപര്യവുമില്ല. മനുഷ്യന് വേണ്ടിയാണ് സർക്കാർ. കെ-റെയിൽ എന്ന് കേൾക്കുമ്പോൾ മാധ്യമങ്ങൾക്ക് അലർജിയാണെന്നും ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.