'വികസനത്തിന്‍റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കും'; പിന്തുണ ആർക്കെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കെ.വി. തോമസ്
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിന്തുണ ആർക്കെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.വി. തോമസ്. എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ വ്യക്തിപരമായി അറിയില്ല. കോൺഗ്രസ് നേതാക്കൾ ആരും ഇതുവരെ തന്നെ വിളിച്ചിട്ടില്ല. രാഷ്ട്രീയവും വ്യക്തിബന്ധവും രണ്ടാണ്. കോൺഗ്രസിന് ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടു. വിമർശനത്തെ ഭയപ്പെടുന്നവരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏകാധിപത്യ മനോഭാവമുള്ളവരാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിലുള്ളത്. പ്രതിപക്ഷനേതാവ് ഫോണിൽ വിളിച്ച 40 പേരിൽ താനില്ല. സമാനമായ പരാതി നിരവധി നേതാക്കൾക്കുണ്ട്. തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമായ നിരവധി നേതാക്കളെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളം അടക്കമുള്ള പദ്ധതികൾ വന്നപ്പോഴെല്ലാം നിരവധിപേർക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. കെ-റെയിൽ വരുമ്പോൾ മാത്രമെന്താണ് കുടിയൊഴിപ്പിക്കൽ വലിയ പ്രശ്‌നമാവുന്നതെന്നറിയില്ല. വികസനത്തിന്റെ രാഷ്ട്രീയമാണ് താൻ ഉയർത്തിപ്പിടിക്കുന്നത്. ഉമ തോമസ് തന്‍റെ സഹോദരിയെപ്പോലെയാണ്. പി.ടി തന്‍റെ കുടുംബാംഗമാണ്, പക്ഷെ രാഷ്ട്രീയ നിലപാടും വ്യക്തിബന്ധങ്ങളും വ്യതസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.