അഭ്യൂഹങ്ങൾ തള്ളി കെ. മുരളീധരൻ; നാളെ വയനാട്ടിലുണ്ടാകും, ആഭ്യന്തരകാര്യങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കില്ല
text_fieldsകോഴിക്കോട്: ലോക്സഭയില്‍ അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ നിന്ന് താന്‍ വിട്ടുനില്‍ക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ. മുരളീധരന് എം.പി. ചൊവ്വാഴ്ച വയനാട്ടില്‍ നടക്കുന്ന കെ.പി.സി.സിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കെ. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
കെ.പി.സി.സിയുടെ ‘ചലോ വയനാട്’, ‘വീ ആര് വിത്ത് രാഹുല്‍ഗാന്ധി’ എന്നീ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ താനുണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൽപറ്റയിൽ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് കെ. മുരളീധരന് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായം പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.