Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.​ഡി.​എം ന​വീ​ൻ​ബാ​ബു...

എ.​ഡി.​എം ന​വീ​ൻ​ബാ​ബു കേ​സിൽ സി.ബി.ഐ വരുമോ?; സി.പി.എമ്മിന് നെഞ്ചിടിപ്പ്

text_fields
bookmark_border
Naveen Babu Case
cancel

ക​ണ്ണൂ​ർ: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ പ​ങ്ക് വെ​ളി​പ്പെ​ട്ട സി.​ബി.​ഐ കോ​ട​തി വി​ധി​യു​ടെ ഞെ​ട്ട​ൽ മാ​റും മു​മ്പേ, എ.​ഡി.​എം ന​വീ​ൻ​ബാ​ബു കേ​സ് സി.​ബി.​ഐ​ക്ക് വി​ടു​ന്ന കാ​ര്യ​ത്തി​ലെ ​ഹൈ​കോ​ട​തി വി​ധി സി.​പി.​എ​മ്മി​ന് നി​ർ​ണാ​യ​ക​മാ​കും. തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​സി​ൽ കോ​ട​തി വി​ധി പ​റ​യു​ക.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തെ​ത്തു​ക​യും പാ​ർ​ട്ടി ജി​ല്ല സ​മ്മേ​ള​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​യ​ത്ത് കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്ന​തി​ൽ നേ​തൃ​ത്വം അ​സ്വ​സ്ഥ​രാ​ണ്. കൊ​ല​ക​ളി​ലൊ​ന്നും പാ​ർ​ട്ടി​ക്ക് പ​ങ്കി​ല്ലെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും പ്ര​തി​ക​ളു​ടെ പാ​ർ​ട്ടി ബ​ന്ധ​ങ്ങ​ളും നി​യ​മ​യു​ദ്ധം ന​ട​ത്തു​ന്ന​ത് ആ​രെ​ന്ന​തും അ​ങ്ങാ​ടി​പ്പാ​ട്ടാ​ണ്.

എ.​ഡി.​എ​മ്മി​ന്റെ മ​ര​ണ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റും സി.​പി.​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ​യാ​ണ് ഏ​ക പ്ര​തി. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കേ​സ് ചു​മ​ത്തി​യ​യു​ട​ൻ ത​ന്നെ ഇ​വ​രെ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് സി.​പി.​എം നീ​ക്കി. ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന്റെ ത​ലേ​ന്ന് ജി​ല്ല ക​മ്മി​റ്റി​യി​ൽ​നി​ന്ന് ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി. ഇ​ങ്ങ​നെ ചെ​യ്തെ​ങ്കി​ലും, മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ന്ന​യി​ച്ച് എ.​ഡി.​എ​മ്മി​ന്റെ കു​ടും​ബം ആ​ദ്യം മു​ത​ലേ രം​ഗ​ത്തു​ണ്ട്.

കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും ഇ​ൻ​ക്വ​സ്റ്റ്, പോ​സ്റ്റ്മോ​ർ​ട്ടം എ​ന്നി​വ ബ​ന്ധു​ക്ക​ളെ കാ​ത്തി​രി​ക്കാ​തെ ന​ട​ത്തി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും കു​ടും​ബം ചൂ​ണ്ടി​ക്കാ​ട്ടി. കേ​സ് ആ​ദ്യ​മ​ന്വേ​ഷി​ച്ച ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​റു​ടെ ന​ട​പ​ടി​ക​ളി​ലും പി​ന്നീ​ട് രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ ഇ​ട​പാ​ടു​ക​ളി​ലും കു​ടും​ബം സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. പെ​ട്രോ​ൾ പ​മ്പി​ന് എ.​ഡി.​എം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലും ബ​ന്ധു​ക്ക​ൾ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ച്ചി​രു​ന്നു.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ലെ ദു​രൂ​ഹ​ത​യ​ക​റ്റാ​ൻ സി.​ബി.​ഐ പോ​ലു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി വ​ന്നാ​ൽ പാ​ർ​ട്ടി​ക്ക് ക്ഷീ​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജി​ല്ല​യി​ൽ സി.​ബി.​ഐ അ​ന്വേ​ഷി​ച്ച അ​രി​യി​ൽ ഷു​ക്കൂ​ർ, ഫ​സ​ൽ വ​ധ​ക്കേ​സു​ക​ളി​ലെ​ല്ലാം മു​തി​ർ​ന്ന സി.​പി.​എം നേ​താ​ക്ക​ൾ പ്ര​തി​ക​ളാ​ണ്.

നവീൻ ബാബുവിന്‍റെ മരണം: സി.ബി.ഐ അന്വേഷണ ആവശ്യത്തിൽ വിധി തി​ങ്ക​ളാ​ഴ്ച

കൊ​ച്ചി: എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യും. ഭാ​ര്യ മ​ഞ്ജു​ഷ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്താ​ണ് വി​ധി പ​റ​യു​ക. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലും വീ​ഴ്ച​ക​ളു​ണ്ടെ​ന്നു​മാ​ണ് മ​ഞ്ജു​ഷ​യു​ടെ ആ​രോ​പ​ണം. കോ​ട​തി നി​ർ​ദേ​ശി​ച്ചാ​ൽ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​മെ​ന്ന് സി.​ബി.​ഐ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കേ​സ് സി.​ബി.​ഐ ഏ​റ്റെ​ടു​ക്കേ​ണ്ട അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മെ​ന്താ​ണെ​ന്ന് വാ​ദ​ത്തി​നി​ടെ കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. പ്ര​തി പി.​പി. ദി​വ്യ​യു​ടെ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്തി​ലു​ള്ള ആ​ശ​ങ്ക​യാ​ണ് ഹ​ര​ജി​ക്കാ​രി പ​ങ്കു​​വെ​ച്ച​ത്. തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​വീ​ൻ ബാ​ബു​വി​ന്‍റെ അ​ടി​വ​സ്ത്ര​ത്തി​ലെ ര​ക്ത​ക്ക​റ പൊ​ലീ​സ് അ​വ​ഗ​ണി​ച്ച​തും ഇ​ൻ​ക്വ​സ്റ്റ് തി​ടു​ക്ക​ത്തി​ൽ ന​ട​ത്തി​യ​തും ഇ​ൻ​ക്വ​സ്റ്റ്, പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​ക​ൾ ത​മ്മി​ലെ അ​ന്ത​ര​വു​മ​ട​ക്കം ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PP DivyaCBICPMNaveen Babu Death
News Summary - Will CBI come in ADM Naveen Babu Case?
Next Story