Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുമായി സഹകരിക്കും,...

പൊലീസുമായി സഹകരിക്കും, കോടതിയിൽ പൂർണ വിശ്വാസമെന്ന് വിജയ് ബാബു

text_fields
bookmark_border
പൊലീസുമായി സഹകരിക്കും, കോടതിയിൽ പൂർണ വിശ്വാസമെന്ന് വിജയ് ബാബു
cancel
camera_altവിജയ് ബാബു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ 
Listen to this Article

കൊച്ചി: തനിക്കെതിരായ പീഡനക്കേസ് അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കുമെന്ന് നടനും നിർമാതാവുമായ പ്രതി വിജയ് ബാബു. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. സത്യം പുറത്തു വരുമെന്നും വിജയ് ബാബു പറഞ്ഞു. ദുബൈയിൽ നിന്ന് കൊച്ചിയിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം.

'ഞാൻ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു. വന്നു. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. പൊലീസുമായി പൂർണമായി സഹകരിക്കും. സത്യം പുറത്തുകൊണ്ടുവരും. കൂടെനിന്ന എല്ലാവർക്കും നന്ദി' -വിജയ് ബാബു പ്രതികരിച്ചു.

യുവനടിയെ പീഡിപ്പിച്ച കേസിൽ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്ന വിജയ് ബാബു ഇന്ന് രാവിലെ ഒമ്പതരയോടെയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ദുബൈയിൽ ഒളിവിലായിരുന്ന വിജയ് ബാബു അവിടുന്ന് ജോർജിയയിലേക്ക് പോയിരുന്നു. തിരികെ ദുബൈയിലേക്ക് വന്ന ശേഷമാണ് ഇപ്പോൾ നാട്ടിലേക്ക് തിരിച്ചെത്തിയത്.

പീഡനക്കേസില്‍ വിജയ് ബാബുവിന് ഹൈകോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. നാട്ടിലെത്തുമ്പോൾ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചിരുന്നു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് നേരത്തെ അറിയിച്ച സമയത്ത് തിരിച്ചെത്താതിരുന്നതെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ നടന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay babu
News Summary - will completely cooperate with police says vijay babu
Next Story