രാജ്യസഭാ സീറ്റ്: ഇടതു മുന്നണിക്ക് കീറാമുട്ടിയാകുമോ?, സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ്-എം
text_fieldsകേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളുടെ വിഭജനം ഇടതുമുന്നണിക്ക് കീറാമുട്ടിയാകുമോയെന്ന ചോദ്യം ശക്തിപ്രാപിക്കുന്നു. സംസ്ഥാനത്ത് ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കാനിരിക്കുന്നത്.
ഇതിനിടെ, ഉറച്ച ജയസാധ്യതയുള്ള ഒരു സീറ്റ് മത്സരിക്കാൻ വേണമെന്ന നിലപാടുമായി ജോസ് കെ. മാണി രംഗത്തെത്തി കഴിഞ്ഞു. യു.ഡി.എഫ് വിട്ടു വന്നപ്പോൾ രാജ്യസഭ സീറ്റ് പാർട്ടിക്ക് ഉണ്ടായിരുന്നെന്നും അത് നൽകണമെന്നും ശക്തമായി വാദിക്കാനുമാണ് കോട്ടയത്ത് ചേർന്ന പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം. സീറ്റ് വേണമെന്ന നിലപാട് ഇടതുമുന്നണി യോഗത്തിൽ അറിയിക്കും. പക്ഷെ ഇക്കാര്യം പരസ്യമായി ഉന്നയിക്കേണ്ടെന്നാണ് നിലവിലുള്ള തീരുമാനം. എൽ.ഡി.എഫിെൻറ തുടർഭരണത്തിന് വഴിയൊരുക്കിയത് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റമാണെന്നും കേരള കോൺഗ്രസ് എമ്മിന്റെ വാദിക്കുന്നു.
എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ട് സീറ്റ് ഇടതുമുന്നണിക്കും ഒരു സീറ്റിൽ യു.ഡി.എഫിനും സ്വന്തമാക്കാൻ കഴിയും. രാജ്യസഭയിലേക്ക് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാമെന്ന് യു.ഡി.എഫ് തത്വത്തിൽ അംഗീകരിച്ച് കഴിഞ്ഞു. അതേസമയം ജയിക്കാൻ സാധ്യതയുള്ള രണ്ട് സീറ്റിൽ ഒന്നിൽ സി.പി.എമ്മും സി.പി.ഐയും പങ്കിടാനാണ് സാധ്യത. മത്സരിക്കും. ജയസാധ്യതയുള്ള രണ്ടാമത്തെ സീറ്റ് പതിവായി സി.പി.ഐയാണ് മത്സരിക്കുന്നത്. ഈ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന നിലപാടിലാണിപ്പോൾ സി.പി.െഎ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.