പൊലീസ് അസോസിയേഷൻ സമ്മേളനത്തിലെ രാഷ്ട്രീയ അതിപ്രസരം അന്വേഷിക്കും
text_fieldsതിരുവനന്തപുരം: പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ റേഞ്ച് ഐ.ജിമാർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥെൻറ മാത്രം അന്വേഷണം പ്രായോഗികമല്ലെന്ന നിർദ്ദേശത്തെ തുടർന്നാണ് ഓരോ ജില്ലയിലും നടന്ന സംഭവത്തെക്കുറിച്ച് അതാത് ഐ.ജിമാർ അന്വേഷിക്കാൻ ഡി.ജി.പി നിർദേശിച്ചത്.
പൊലീസിൽ രാഷ്ട്രീയ അതിപ്രസരമുണ്ടെന്നും അസോസിയേഷൻ സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടലംഘനമാണെന്നും ഇൻറലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മുൻ മുഖ്യമന്ത്രിമാരെ സമ്മേളനങ്ങളിൽ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നുവെന്നും നിയമാവലി മറികടന്ന് സംഘടനയുടെ ലോഗോയിൽ മാറ്റം വരുത്തിയെന്നും അടിയന്തര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളാണ് ഇവയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഡി.ജി.പി അന്വേഷണം ആവശ്യപ്പെട്ടത്.
കേരള പൊലീസ് അസോസിയേഷെൻറ എറണാകുളം റൂറല്‍, കോഴിക്കോട്, പത്തനംതിട്ട ജില്ല സമ്മേളനങ്ങളില്‍ ചുവന്ന സ്തൂപം നിര്‍മ്മിച്ച് രക്തസാക്ഷികള്‍ക്ക് വിപ്ലവ പാര്‍ട്ടികള്‍ അഭിവാദ്യം അര്‍പ്പിക്കുപോലെ ചടങ്ങ് സംഘടിപ്പിച്ചതും കേരള ഓഫീസേഴ്സ് അസോസിയേഷെൻറ കോട്ടയം സമ്മേളനത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ പ്രതിനിധികള്‍ ചുവന്ന വസ്ത്രമണിഞ്ഞെത്തിയതും അന്വേഷണ പരിധിയിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.