നേരിടും; അതിജീവിക്കും –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കഴിഞ്ഞ പ്രളയത്തെ നാം അതിജീവിച്ച പോലെ കേരളം ഒന്നിച്ചുനിന്ന് ഇത്ത വണയും പ്രളയത്തെ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ ഇടപെടൽ ഏത് പ്രതിസന്ധിയെ മറികടക്കാനും ആത്മവിശ്വാസമേകുന്നു. അര്‍പ്പണബോധത്തോടെ രംഗത്തിറങ്ങു ന്ന എല്ലാ വിഭാഗങ്ങളുടെയും ഇടപെടല്‍ തന്നെയാണ് നമ്മുടെ കരുത്ത്.
ഇൗ ദുർഘട സ്ഥിതി യും വിഷമസാഹചര്യവും ഒത്തൊരുമിച്ച് നേരിടണം. ജനങ്ങളെ സംരക്ഷിക്കാന്‍ എല്ലാ സംവിധാനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള ജനകീയ ഇടപെടലിെൻറ മുഹൂര്‍ത്തങ്ങളാണ് പുരോഗമിക്കുന്നത്. സര്‍ക്കാറിെൻറ എല്ലാ സംവിധാനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കും. കേന്ദ്രസേന-പൊലീസ്-ഫയർഫോഴ്സ്-മറ്റ് സേനാവിഭാഗങ്ങൾ-സന്നദ്ധപ്രവർത്തകർ എന്നിവർ സംയുക്തമായാണ് രക്ഷാദൗത്യത്തിനുള്ളത്. മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ പ്രളയകാലത്തെ പോലെ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്.
യുവാക്കളും തൊഴിലാളികളും മറ്റെല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നത് ഏതു പ്രതിസന്ധിയെയും മറികടക്കുന്നതിനുള്ള ആത്മവിശ്വാസമേകുന്നു. സ്വന്തം ജീവന്‍തന്നെ മറന്നുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ സജീവമായിരിക്കുന്നത്. എല്ലാ വിഭാഗങ്ങളും ആപത്തിെൻറ ഗൗരവം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവണം.
നമ്മുടെ ഏറ്റവും ശക്തമായ അടിത്തറ പരസ്പര സ്നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ച് ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.