കെ-റെയിലുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി; 'കേസുകൾ പിൻവലിക്കില്ല'
text_fieldsതിരുവനന്തപുരം: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്രത്തിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ജിയോ ടാഗ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷ. കേന്ദ്രത്തിന് ഭാവിയിൽ അനുമതി നൽകേണ്ടി വരും. കെ-റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയുള്ള കേസ് പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ- റെയില്‍ പദ്ധതി നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറെ അനുയോജ്യമായ കാര്യമാണ്. അതിന് കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്‍കും എന്നതരത്തിലുള്ള സൂചനകളാണ് ആദ്യമേ ലഭിച്ചിരുന്നത്. പക്ഷേ, എല്ലാവര്‍ക്കും അറിയാവുന്ന തരത്തിലുള്ള ചില പ്രത്യേക ഇടപെടലുകള്‍ വന്നപ്പോള്‍ കുറച്ചൊന്ന് ശങ്കിച്ച് നില്‍ക്കുന്നുണ്ട്. പക്ഷേ, ഏത് ഘത്തിലായാലും ഇതിന് അനുമതി തന്നേ തീരൂ. തരേണ്ടിവരും. ഇപ്പോള്‍ തരുന്നില്ലെങ്കിലും ഭാവിയില്‍ തരേണ്ടിവരും -മുഖ്യമന്ത്രി പറഞ്ഞു.
മധു വധക്കേസില്‍ നീതി നടപ്പിലാക്കാനുള്ള എല്ലാം ശ്രമങ്ങളും നടത്തും. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാൻ സാധ്യമായത് ചെയ്യും. പ്രോസിക്യൂഷനും സാക്ഷികൾക്കും വേണ്ട എല്ലാ സഹായങ്ങളും നൽകി. മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും പിണറായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.