റാഗിങ് നിരോധന നിയമം പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കും-ആർ. ബിന്ദു
text_fieldsതിരുവനന്തപുരം: 1998ലെ കേരള റാഗിങ് നിരോധന നിയമം പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്നും മന്ത്രി ആർ. ബിന്ദു. കേരളാ റാഗിങ് നിരോധന നിയമം പരിഷ്കരിയ്ക്കണമെന്ന ആവശ്യം പൊതുവിൽ ഉയർന്നു വന്നിട്ടുണ്ടെന്നും കൂടുതൽ കർക്കശമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി പരിഷ്കരിക്കുന്ന കാര്യം പരിഗണിക്കുമെന്നും നിയമസഭയിൽപറഞ്ഞു. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
നിലവിലുള്ള കേരള റാഗിങ് നിരോധന ആക്ടിൽ റാഗിങിനെതിരെ അതിശക്തമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. റാഗിങ് നടത്തിയതായി തെളിയിക്കപ്പെട്ടാൽ രണ്ടു വർഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴയും വരെ ലഭിക്കാവുന്നതാണ്.
റാഗിങിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരന്തരം ബോധവത്ക്കരണ പരിപാടികളും റാഗിങ് വിരുദ്ധ നിയമത്തെ കുറിച്ചുള്ള ക്ലാസുകളും പൊലീസിന്റെയും ആന്റി റാഗിങ് സെല്ലുകളുടെയും മേൽനോട്ടത്തിൽ സംഘടിപ്പിച്ച് വരുന്നുണ്ട്.
വിദ്യാർഥികൾക്ക് സുരക്ഷിതവും ഭയരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കാനും റാഗിങ് തടയാനും പോസിറ്റീവ് ക്യാമ്പസ് സംസ്കാരം പ്രോത്സാഹിപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ റാഗിങ് തടയുന്നതിന്റെ ഭാഗമായി ഹൈക്കോടതി പരാമർശിച്ച യു.ജി.സി റെഗുലേഷൻ നിർദ്ദേശിക്കുന്ന വിധത്തിലുള്ള ആന്റി റാഗിങ് കമ്മിറ്റികളും ആന്റി റാഗിങ് സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.