കക്ഷി രാഷ്ട്രീയത്തിന്‍റെ ഭാഗമാവില്ല; പൊതു വിഷയങ്ങളിൽ അഭിപ്രായം പറയും -സ്പീക്കർ
text_fieldsതിരുവനന്തപുരം: നിയമസഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവനക്ക് വിശദീകരണവുമായി സ്പീക്കർ എം.ബി. രാജേഷ്. സഭക്ക് പുറത്ത് ഉയർന്നു വരുന്ന പൊതുവായ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിഷയങ്ങളിൽ അഭിപ്രായം പറയുമെന്ന് സ്പീക്കർ വ്യക്തമാക്കി.
കക്ഷി രാഷ്ട്രീയത്തിന്‍റെ ഭാഗമായി പ്രവർത്തിക്കില്ല. സ്പീക്കർ പദവിയുടെ അന്തസും നിർവഹിക്കുമ്പോൾ പാലിക്കേണ്ട ഔചിത്യവും പാലിച്ചാകും അഭിപ്രായ പ്രകടനം നടത്തുകയെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.
നിയമനിർമാണങ്ങളിലും ജനകീയ പ്രശ്നങ്ങളും മണ്ഡലത്തിലെ ആവശ്യങ്ങളും സഭയിൽ ഉയർത്തുന്നതിന് അംഗങ്ങൾക്ക് അവസരം ഉറപ്പുവരുത്തി സഭാനടപടികൾ നടത്തുക എന്നത് സ്പീക്കറുടെ ഉത്തരവാദിത്തമാണ്. കൂടാതെ, സർക്കാറിന്‍റെ ബിസിനസ് നടപ്പാക്കാൻ വഴിയൊരുക്കേണ്ടതുണ്ട്. മുഴുവൻ അംഗങ്ങളുടെയും സഹകരണം അഭ്യർഥിക്കുന്നതായും സ്പീക്കർ പറഞ്ഞു.
ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയും താൽപര്യം സംരക്ഷിക്കുവാനും ജനകീയ പ്രശ്നങ്ങൾ സഭയിൽ ഉയർത്താൻ സ്വാതന്ത്ര്യം നൽകുന്നതിലും സ്പീക്കർ പ്രതിജ്ഞാബദ്ധനാണെന്നും മറുപടി പ്രസംഗത്തിൽ സ്പീക്കർ എം.ബി. രാജേഷ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.