റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രം വെക്കില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ കുറ്റപ്പെടുത്തി.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിനെ ഇത് ശരിയല്ല എന്ന് അറിയിക്കും. ഇത് ഇവിടെ നടപ്പാക്കാൻ വിഷമമാണെന്നും അറിയിക്കും. തെരഞ്ഞെടുപ്പ് കമീഷനെയും ഇത് അറിയിക്കാൻ പറ്റില്ലേ എന്നും അന്വേഷിക്കും -മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യ ധാന്യ വിതരണം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് സംസ്ഥാന സർക്കാർ അംഗീകരിക്കുന്നില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകളും സെൽഫി പോയിന്‍റും ഒരുക്കണമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് കർശന നിർദേശം നൽകിയത്. ബാനറുകളും സെൽഫി പോയിന്‍റ് ബോർഡുകളും ഉടൻ ലഭ്യമാക്കുമെന്ന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ അധികൃതരാണ് വ്യക്തമാക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.