Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതിനൊപ്പം ചേരുന്നത്...

ഇടതിനൊപ്പം ചേരുന്നത് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല; എല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനം -ഇ.ടി.

text_fields
bookmark_border
ET Muhammad Basheer
cancel

കോഴിക്കോട്: ഇടതുപക്ഷത്തിനൊപ്പം ചേരുന്ന കാര്യം സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ. ഇടത്തോട്ട് ചായുകയാണെന്നും കോൺഗ്രസിൽ നിന്ന് അകലുകയാണെന്നുമൊക്കെയുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും ഇ.ടി. വ്യക്തമാക്കി.

സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ പ​ങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും ഇ.ടി. പറഞ്ഞു.

''പരിപാടിക്ക് പോകണമെന്നാണ് ഞാൻ അന്ന് പറഞ്ഞത്. യോജിച്ച എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നാണ് പറഞ്ഞത്. ​അതോടൊപ്പം അന്തിമ തീരുമാനം പാർട്ടി നേതൃത്വത്തിന്റെത് ആയിരിക്കുമെന്നും സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ ഭാവന എന്റേതല്ല. ഇടത്തോട്ട് ചായുന്നു​െവന്നും കോൺഗ്രസിനോട് അകലുന്നുവെന്നുമൊക്കെ വ്യാഖ്യാനമുണ്ടായി. ഇത് സ്വപ്നേപി വിചാരിച്ചിട്ടില്ല. കത്തിക്കൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ ഒരുങ്ങിയുള്ള അഭിപ്രായമാണ് പറഞ്ഞത്. കക്ഷി രാഷ്ട്രീയരുമായി ബന്ധപ്പെട്ട വിഷ​യമേയല്ല.''-ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. താൻ പാർട്ടി വിധേയനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ET Muhammad Basheer
News Summary - Will not join the Left -ET Muhammad Basheer
Next Story