സിൽവർലൈൻ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേന്ദ്രാനുമതി കിട്ടിയാലുടൻ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പദ്ധതിക്കായി നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹമുയർന്നത്.
സംസ്ഥാനത്ത് സിൽവർ ലൈനിനുവേണ്ടി 11 ജില്ലകളിൽ ഭൂമി ഏറ്റെടുക്കാനായി 205 ഓളം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയായിരുന്നു സർക്കാർ ഡെപ്യൂട്ടേഷനിൽ നിയോഗിച്ചിരുന്നത്. ഇവർക്ക് ഓഫീസും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. എന്നാൽ പദ്ധതിയുടെ സാമൂഹികാഘാത പഠനം പൂർത്തിയാകാത്തതും കേന്ദ്രാനുമതിയുമുൾപ്പെടെയുള്ളവ ലഭ്യമാകാത്തതും മൂലം ഭൂമിയേറ്റെടുക്കാൻ സാധിച്ചിട്ടില്ല.
ഇവ ലഭ്യമാകും വരെ 205 ഓളം വരുന്ന ജീവനക്കാർ മറ്റ് ജോലികളില്ലാതെ നിൽക്കേണ്ടതിനാലാണ് ഇവരെ അതാതിടങ്ങളിലേക്ക് തിരിച്ചു വിളിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടതല്ലാതെ, റവന്യൂ വകുപ്പിൽൽ നേരത്തെയുണ്ടായിരുന്ന ചുമതലകൾ തന്നെയാണ് ഇവർക്ക് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.