കെ-റെയിൽ, സിൽവർ ലൈൻ അനുകൂലികൾക്ക് വോട്ടില്ലെന്ന് ജനകീയ സമിതി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കെ-റെയിൽ, സിൽവർ ലൈൻ അനുകൂലികൾക്ക് വോട്ടില്ലെന്ന് കെ-റെയിൽ, സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിന്‍റേതാണ് തീരുമാനം.
മാർച്ച് 19 മുതൽ 25 വരെ ‘കെ-റെയിൽ, സിൽവർ ലൈൻ അനുകൂലികൾക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യമുയർത്തി വയനാട്, ഇടുക്കി, പാലക്കാട് ഒഴികെ ജില്ലകളിലെ പദ്ധതി ബാധിത പ്രദേശങ്ങളിൽ പ്രകടനങ്ങളും ധർണകളും സംഘടിപ്പിക്കും. പോസ്റ്ററുകൾക്ക് പുറമെ, ‘സിൽവർ ലൈൻ അനുകൂല സ്ഥാനാർഥികളോട് ചോദിക്കൂ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നോട്ടീസ് പ്രചാരണവും നടത്തും.
കോട്ടയം മാടപ്പള്ളിയിലെ സമരത്തിന്റെ 704ാം ദിനം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് കോട്ടയം കലക്ടറേറ്റിൽനിന്ന് ഗാന്ധി സ്ക്വയറിലേക്ക് 23ന് മാർച്ച് നടത്തും. സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ നടത്തിയ പഠന റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, ഇതിനായി ചെലവാക്കിയ നൂറു കോടിയോളം രൂപയുടെ വിശദാംശം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.