സഹകരണ മേഖല തകർക്കാനുള്ള കോർപറേറ്റ് നീക്കം ചെറുക്കും –മന്ത്രി
text_fieldsപയ്യോളി: സഹകരണ മേഖലയെ തകർക്കാനുള്ള കോർപറേറ്റ് ശക്തികളുടെ നീക്കം ചെറുക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു .68മാത് അഖിലേന്ത്യ സഹകരണ വാരാഘോഷ സമാപന ഉദ്ഘാടനം പയ്യോളി ഇരിങ്ങലിലെ സർഗാലയ കരകൗശല ഗ്രാമത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിലെ അനാരോഗ്യ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതോെടാപ്പം , സംഘത്തിെൻറ ഓഡിറ്റ് സംവിധാനം കുറ്റമറ്റതാക്കും. ഇതിനായി ഓഡിറ്റുമായി ബന്ധപ്പെട്ട് കോ ഓപറേറ്റിവ് ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം വികസിപ്പിച്ചിട്ടുണ്ട് . സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള കേരളത്തിലുള്ള മുഴുവൻ സഹകരണ സംഘങ്ങളുടെയും അടിസ്ഥാന വിവരങ്ങളും ഓഡിറ്റ് സംബന്ധിച്ച വിവരങ്ങളും ഇതിലൂടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
കോ ഓപറേറ്റിവ് ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിെൻറ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മികച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു .കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് അധ്യക്ഷതവഹിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് 'സാമ്പത്തിക ഉൾപ്പെടുത്തലും ഡിജിറ്റലൈസേഷനും സമൂഹ മാധ്യമങ്ങളും സഹകരണ പ്രസ്ഥാനത്തിലൂടെ' എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തി.
ഐ.സി.എം കണ്ണൂർ പ്രിൻസിപ്പൽ എം.വി. ശശികുമാർ മോഡറേറ്ററായി. സഹകരണ വകുപ്പു സെക്രട്ടറി മിനി ആൻറണി, സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ്, പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ്, കേരള ബാങ്ക് കോഴിക്കോട് റീജനൽ മാനേജർ അബ്ദുൽ മുജീബ്, നാരായണൻ , ഒള്ളൂർ ദാസൻ, സുരേഷ്, കെ.കെ. ലതിക എന്നിവർ സംസാരിച്ചു. സംസ്ഥാന സഹകരണ യൂനിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ സ്വാഗതവും , സ്റ്റേറ്റ് കോഓപറേറ്റിവ് യൂനിയൻ അഡീഷനൽ രജിസ്ട്രാർ അനിത ടി. ബാലൻ നന്ദിയും പറഞ്ഞു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.