സ്വപ്നയുടെ ജാമ്യാപേക്ഷ ശക്തമായി എതിർക്കും- അഡ്വ. രാംകുമാർ
text_fieldsകൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമെന്ന് കസ്റ്റംസിന് വേണ്ടി ഹൈകോടതിയില്‍ ഹാജരാകുന്ന അഡ്വ.കെ. രാംകുമാര്‍. ജാമ്യാപേക്ഷയിൽ പരസ്പര വിരുദ്ധമായ പല കാര്യങ്ങളുണ്ട് . ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.
രാജ്യരക്ഷയെ ബാധിക്കുന്ന കേസായാണ് കേന്ദ്രം ഇതിനെ കാണുന്നത്. കേന്ദ്രനിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുമായി കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാനായിട്ടില്ല. സമയമാകുമ്പോള്‍ പറയാമെന്നും രാംകുമാര്‍ പറഞ്ഞു.
ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് സ്വപ്ന ഹരജിയിൽ ആവശ്യപ്പെടുന്നത്. യു.എ.ഇ നയതന്ത്ര പ്രതിനിധിയുടെ അറിവോടെയാണ് സ്വർണം അടങ്ങിയ ബാഗേജ് എത്തിയത്. സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിക്കാൻ അറ്റാഷേ ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതെന്നാണ് സ്വപ്ന പറയുന്നത്. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. കേസിലേക്ക് മാധ്യമങ്ങൾ തന്നെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും സ്വപ്ന ഹരജിയില്‍ പറയുന്നു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.