വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുചേരും -കാന്തപുരം
text_fieldsകുന്ദമംഗലം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കുചേരുമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമാവുക. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് വീട് ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യം ഒരുക്കിനൽകും. ഇക്കാര്യമറിയിച്ചും രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിച്ചും കാന്തപുരം മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി.
മർക്കസിന്റെ നേതൃത്വത്തിൽ ആദ്യഘട്ട സഹായം ഇതിനകം നൽകി. എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ ദുരന്തമുഖത്തും ചാലിയാർ തീരങ്ങളിലും നിലമ്പൂരിലെയും മേപ്പാടിയിലെയും ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സേവനരംഗത്ത് സജീവമാണെന്നും പുനരധിവാസത്തിന് പിന്തുണ നൽകുമെന്നും കാന്തപുരം മുഖ്യമന്ത്രിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.