യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കും –ചെന്നിത്തല
text_fieldsപട്ടാമ്പി: പിണറായിസർക്കാർ നടത്തിയ എല്ലാ പിൻവാതിൽനിയമനങ്ങളും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പുനഃപരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംശുദ്ധം, സദ്ഭരണം എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ഐശ്വര്യ കേരളയാത്രക്ക് പട്ടാമ്പിയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം ശരിയാക്കാൻ വന്നവർ കേരളത്തിലെ ജനങ്ങളെ പൂർണമായും ശരിയാക്കിക്കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള അഭ്യസ്ഥവിദ്യരുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
സ്വീകരണസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ എം.പി, വി.കെ. ശ്രീകണ്ഠൻ എം.പി, സി.പി. മുഹമ്മദ്, ഷാജി കോടങ്കണ്ടത്ത്, അബ്ദുറഹിമാൻ രണ്ടത്താണി, ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ്, കെ.ആർ. നാരായണസ്വാമി, കമ്മുക്കുട്ടി എടത്തോൾ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് നേതാക്കളായ സി.എ.എം.എ. കരീം, വി.എസ്. വിജയരാഘവൻ, സി. ചന്ദ്രൻ, സി.വി. ബാലചന്ദ്രൻ, കെ.എസ്.ബി.എ. തങ്ങൾ, എം. എസമദ്, എ. തങ്കപ്പൻ, വി.എം. മുഹമ്മദലി, സി. സംഗീത, പി.കെ. ഉണ്ണികൃഷ്ണൻ, ഇ.ടി. ഉമ്മർ, എം.സി. സെബാസ്റ്റ്യൻ, ലതിക സുഭാഷ്, മനോജ് തുടങ്ങിയവർ സംബന്ധിച്ചു.
ചെർപ്പുളശ്ശേരി: മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് വർഗീയചേരി നിർമിക്കാനുള്ള ഇടത് ശ്രമത്തിനെതിരെ ജാഗരൂകരാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെർപ്പുളശ്ശേരിയിൽ ഐശ്വര്യ കേരളയാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ ടി. ഹരിശങ്കർ അധ്യക്ഷത വഹിച്ചു.
ശ്രീകൃഷ്ണപുരം: യാത്രക്ക് ശ്രീകൃഷ്ണപുരം ഷെഡിൻകുന്നിൽ സ്വീകരണം നൽകി. മുസ്ലിം ലീഗ് ജില്ല ട്രഷറർ പി.എ. തങ്ങൾ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.