സ്മാര്‍ട്ട് ഫോണും ടി.വിയുമില്ലാത്ത നിരവധി വിദ്യാർഥികൾ; ഓണ്‍ലൈന്‍ പഠനത്തിലെ പാളിച്ചകൾ പരിഹരിക്കുമെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിരവധി വിദ്യാർഥികൾക്ക് അപ്രാപ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ തോതില്‍ ഇടിവുണ്ടാകുന്നെന്നും പ്രതിപക്ഷം. 15 ദിവസത്തെ ട്രയല്‍ ക്ലാസ് കഴിയുന്നതോടെ എല്ലാവരെയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരുമെന്ന് സർക്കാർ.
ഒാൺലൈൻ പഠനത്തിൽ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി റോജി എം.ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം വാക്കൗട്ട് ഒഴിവാക്കി.ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങി ഒരുവര്‍ഷമായിട്ടും ഇതുസംബന്ധമായ ഒരു പഠനവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് റോജി കുറ്റപ്പെടുത്തി. സ്മാര്‍ട്ട് ഫോണും ടി.വിയും ലാപ്ടോപ്പുമില്ലാത്ത നിരവധി വിദ്യാർഥികളുണ്ട്. പല ഭാഗങ്ങളിലും ഇൻറര്‍നെറ്റില്ല. വിദ്യാർഥികള്‍ക്ക് ലാപ്ടോപ് നല്‍കുന്നതിന് കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ 64,000 പേര് അംഗങ്ങളായിട്ടും 4000 ലാപ്ടോപ്പുകൾ മാത്രമാണ് വിതരണത്തിനെത്തിയത്. സാമ്പത്തിക ലാഭം കണക്കിലെടുത്ത് അധ്യാപകരെ ജോലിയില്‍ പ്രവേശിക്കുന്നതിൽനിന്ന് വിലക്കരുത്. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ വിദ്യാർഥികള്‍ക്ക് ലഭിക്കുന്ന പരിഗണന സാധാരണ സ്കൂളുകളിെല കുട്ടികള്‍ക്ക് കിട്ടുന്നില്ലെന്നും റോജി കുറ്റപ്പെടുത്തി.
ഒാൺലൈൻ പഠനത്തിലെ അസൗകര്യം സംബന്ധിച്ച് ഇക്കൊല്ലം ശരിയായ വിവരണശേഖരണം നടത്തിയില്ലെന്ന് സമ്മതിച്ച മന്ത്രി വി. ശിവൻകുട്ടി, ഏകദേശ കണക്കുപ്രകാരം 49,000 കുട്ടികള്‍ക്കാണ് സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതെന്ന് വ്യക്തമാക്കി. ട്രയല്‍ ക്ലാസ് കഴിയുേമ്പാഴേക്കും എല്ലാവര്ക്കും സൗകര്യങ്ങളൊരുക്കും. ക്ലാസ് പുരോഗമിക്കുന്നതിെൻറ അടിസ്ഥാനത്തില്‍ അധ്യാപകരും കുട്ടികളും തമ്മില്‍ സംവദിക്കുന്ന തരത്തിലേക്ക് ക്ലാസുകള്‍ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
ശാസ്ത്ര സാഹിത്യപരിഷത്തിെൻറ പഠനപ്രകാരം ഏഴുലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാൻ സൗകര്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് 12ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്കി മൂന്നുമാസം കഴിഞ്ഞ് 11ാം ക്ലാസിലെ പരീക്ഷ എഴുതണമെന്ന് പറയുന്നത് ശരിയല്ല. 12ാം ക്ലാസിലായിട്ടും വീണ്ടും 11ലെ പാഠങ്ങള്‍ പഠിക്കേണ്ട ഗതികേടിലാണ്. വിദ്യാർഥികള്‍ക്കുവേണ്ട സൗകര്യമൊരുക്കാൻ എം.എല്‍.എ ഫണ്ടിെൻറ ഒരുവിഹിതം വിനിയോഗിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.