മതന്യൂനപക്ഷങ്ങൾെക്കാപ്പം നിൽക്കും –കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മതന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാർക്കും ഒപ്പം നിൽക്കുമെന്നും കെ. മുരളീധരൻ എം.പി. തിരുവനന്തപുരം ജനറൽ പോസ്റ്റ് ഓഫിസിന് മുന്നിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിംകൾക്കും പിന്നാക്കക്കാർക്കും അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങൾക്കും ഒപ്പം താനും കോൺഗ്രസ് പാർട്ടിയും നിലയുറപ്പിക്കുമെന്നും ഈ കരിനിയമം അറബിക്കടലിൽ താഴുന്നതുവരെ സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ മുഖ്യപ്രഭാഷണം നടത്തി.
ജമാഅത്ത് കൗൺസിൽ സെക്രട്ടറി കെ.എം. ഹാരിസ് കോതമംഗലം, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, മുസ്ലിം ലീഗ് ദേശീയസമിതി അംഗം കെ.എച്ച്.എം. അഷ്റഫ്, മുഹമ്മദ് ബഷീർ ബാബു, വിഴിഞ്ഞം ഹനീഫ്, ജെ.എം. മുസ്തഫ, ബീമാപള്ളി സക്കീർ, കുളപ്പട അബൂബക്കർ, നേമം ജബ്ബാർ, കണിയാപുരം ഇ.കെ. മുനീർ, വിഴിഞ്ഞം ഹബീബ്, പാപ്പനംകോട് അൻസാരി എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.