ബി.ജെ.പിയിൽ തല മാറുമോ? അഭ്യൂഹം ശക്തം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയ വിലയിരുത്തലിനെ തുടർന്ന് ബി.ജെ.പി കേരള ഘടകത്തിലെയും 'തലകൾ' മാറുമെന്ന് അഭ്യൂഹം. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ ഡൽഹി യാത്ര ഉൾപ്പെടെ ഇൗ അഭ്യൂഹം ശക്തമാക്കുകയാണ്. ഡിസംബറിനുള്ളിൽ സംസ്ഥാന പ്രസിഡൻറും ജില്ല പ്രസിഡൻറുമാരും മാറുമെന്നാണ് വിമതരുടെ കണക്കുകൂട്ടൽ.
എന്നാൽ, മാറ്റത്തിനു സാഹചര്യമില്ലെന്നാണ് ഒൗദ്യോഗിക വിശദീകരണം. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് പ്രസിഡൻറ് ഡൽഹിക്ക് പോയതെന്നും അവർ പറയുന്നു. ബി.ജെ.പിയെ സംപൂജ്യരാക്കിയതിൽ നേതൃ വീഴ്ചയുണ്ടെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ കേന്ദ്രത്തിെൻറ മുന്നിലുണ്ട്. സുരേന്ദ്രനെ മാറ്റിയാൽ പകരം ശക്തനായ നേതാവിനെ കണ്ടെത്തുന്നതാണ് വെല്ലുവിളി.
പ്രവർത്തകരുണ്ടെങ്കിലും ശക്തരായ നേതാക്കളില്ലാത്തതാണ് കേരളത്തിലെ പോരായ്മയെന്നാണ് ദേശീയ നേതൃത്വത്തിെൻറ വിലയിരുത്തൽ. ആ സാഹചര്യത്തിൽ പുറത്തുനിന്നുള്ള ഒരാളെ കൊണ്ടുവരാനും സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നേതാക്കളെ എത്തിച്ചാണ് ബി.ജെ.പി ഇക്കുറി പ്രചാരണം നടത്തിയത്. എന്നാൽ, അതിെൻറ ഗുണമൊന്നും ലഭിച്ചില്ല. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിൽ സീറ്റുകൾ നേടുകയും ബംഗാളിൽ വൻമുന്നേറ്റം നടത്തുകയും ചെയ്തിട്ടും നേതൃത്വത്തിെൻറ തലയുരുണ്ടിരുന്നു. ഏറെ അനുകൂല സാഹചര്യമുണ്ടായിട്ടും കേരളത്തിൽ നാണംകെട്ടതിെൻറ ഉത്തരവാദിത്തത്തിൽനിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും നടപടിയുണ്ടാകുമെന്നുമാണ് വിമത പക്ഷത്തിെൻറ ഉറച്ച പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.