Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതുവഴി വരുമോ​?, ഇനിയും...

ഇതുവഴി വരുമോ​?, ഇനിയും കെ-റെയിൽ കുറ്റിയുമായി...

text_fields
bookmark_border
ഇതുവഴി വരുമോ​?, ഇനിയും കെ-റെയിൽ കുറ്റിയുമായി...
cancel
Listen to this Article

തൃക്കാക്കര: ഉപതെര​ഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ, കെ-റെയിലിന്റെ പേരിൽ കുടിയിറക്ക് ഭീഷണി നേരിടുന്നവർക്ക് ചോദിക്കുകയാണ്, ഇതുവഴി വരുമോ​?, ഇനിയും കെ-റെയിൽ കുറ്റിയുമായെന്ന്. കാരണം, കെ. റെയിൽ ഉൾപ്പെടെയുള്ള വികസനപ്രവർത്തികളുടെയ​ും, സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലുമായി തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് സി.പി.എം ​സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു.

കെ-റെയിൽ വന്നാൽ തൃക്കാക്കര എറണാകുളത്തിന്റെ ഹൃദയകേന്ദ്രമാകുമെന്നായിരുന്നു ഇടത് നേതാക്കളുടെ വാദം. എന്നാൽ, ഇത്, ഏറ്റെടുക്കാൻ ജനം തയ്യാറായില്ലെന്നാണ് കെ-റെയിലിനെ എതിർക്കുന്നവരുടെ അഭിപ്രായം. പുതിയ സാഹചര്യത്തിൽ സർക്കാർ നിലപാടിൽ മാറ്റം വരുമോയെന്ന അന്വേഷണമാണ് കെ-റെയിൽ ഇരകളുടെ ഭാഗത്തുനിന്നുള്ളത്.

കെ. റെയിലിനായുള്ള കല്ലിടൽ കേരളത്തെ സംഘർഷാന്തരീക്ഷ​ത്തിലേക്ക് നയിച്ചു​കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു ​തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിന്റെ തുടർച്ചയായി കെ. റെയിലിനായുള്ള കുറ്റിയിടൽ നിർത്തി വെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ കേന്ദ്രത്തിന്റെ അനുമതിയില്ലെങ്കിലും കെ-റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:silver lineK railThrikkakara bye election
News Summary - Will the government abandon the K. rail project?
Next Story