‘നിരോധിത മേഖല’യിൽനിന്ന് ചിത്രമെടുത്ത മന്ത്രി മുഹമ്മദ് റിയാസിനെതിരെ സ്പീക്കർ നടപടിയെടുക്കുമോ?; വെല്ലുവിളിയുമായി രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsസ്പീക്കറുടെ ചേംബറിൽ പ്രതിപക്ഷ എം.എൽ.എമാർ നടത്തിയ സമരത്തിന്റെ ചിത്രം പകർത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫുകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്ത സ്പീക്കർ എ.എൻ ഷംസീറിന്റെ ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ഫോട്ടോഗ്രഫി നിരോധിച്ച മേഖലയിൽനിന്ന് ഫോട്ടോ എടുത്തു എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റമെന്നും എന്നാൽ, നിയമസഭ സെക്രട്ടറി എ.എം ബഷീറും മന്ത്രി മുഹമ്മദ് റിയാസും സഹ സാമാജികരുമൊക്കെ നിയമസഭക്കുള്ളിലെ ഇതേ ‘നിരോധിത മേഖല’യിൽനിന്നുള്ള ചിത്രങ്ങൾ പകർത്തി സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്ക് വെച്ചിരുന്നെന്നും അവർക്കെതിരെയും നടപടിയെടുക്കാൻ സ്പീക്കർ തയാറുണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ബഹു. സ്പീക്കർ ശ്രീ എ.എൻ ഷംസീർ,
സ്പീക്കറുടെ ചേംബറിലെ പ്രതിപക്ഷ എം.എൽ.എമാരുടെ സമരത്തിന്റെ ചിത്രം പകർത്തി എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫുകൾക്കെതിരെ നടപടി ശിപാർശ ചെയ്തു കൊണ്ടുള്ള ഉത്തരവ് കണ്ടു. ഫോട്ടോഗ്രാഫി നിരോധിച്ച മേഖലയിൽനിന്ന് ഫോട്ടോ എടുത്തു എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റം...
അങ്ങനെ എങ്കിൽ ഉത്തരവ് ഇറക്കിയിരിക്കുന്ന അണ്ടർ സെക്രട്ടറിയുടെ 'മേലാപ്പീസറായ' നിയമസഭ സെക്രട്ടറി ശ്രീ എ.എം ബഷീറും കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിയും കേരള മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ ശ്രീ മുഹമ്മദ് റിയാസും സഹ സാമാജികരുമൊക്കെ നിയമസഭക്കുള്ളിലെ അതേ 'നിരോധിത മേഖലയിൽ' നിന്നുള്ള ചിത്രങ്ങൾ പകർത്തി സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്ക് വെച്ചിരുന്നു... അവർക്കെതിരെയും നടപടിയെടുക്കുവാൻ സ്പീക്കർ തയാറുണ്ടോ? അമ്മാശന് അടുപ്പിലും ആവാം ല്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.